ദിലീപ് കുറ്റവാളിയാണെന്ന് നിങ്ങളെല്ലാം തീരുമാനിച്ചു, കോടതി പറഞ്ഞോ?; പിന്തുണച്ച് അടൂർ ഗോപാലകൃഷ്ണൻ

നടി ആക്രമിക്കപ്പെട്ട കേസിൽ വീണ്ടും ദിലീപിനെ പിന്തുണച്ച് അടൂർ ഗോപാലകൃഷ്ണൻ. കോടതിയിൽ തെളിഞ്ഞാൽ മാത്രമേ ദിലീപ് കുറ്റവാളിയെന്ന് വിശ്വസികൂ എന്ന് അദ്ദേഹം പറഞ്ഞു. ദിലീപ് കുറ്റവാളിയാണെന്ന് നിങ്ങളെല്ലാം തീരുമാനിച്ചു. (adoor gopalakrishanan support over dileep)
കോടതി പറഞ്ഞോ കോടതിയിൽ തെളിവുകളോടെ തെളിയിക്കുന്ന ഘട്ടത്തിൽ മാത്രമേ കുറ്റവാളി എന്ന് ഞാൻ വിശ്വസിക്കൂവെന്നാണ് അടൂർ പറഞ്ഞത്. കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ രാജിവച്ച് മാധ്യമങ്ങളോട് സംസാരിക്കുവേയായിരുന്നു അടൂരിന്റെ പ്രസ്താവന.
Read Also: സ്വർണത്തിൽ നിക്ഷേപിച്ച് ഇരട്ടി ലാഭം നേടാം; നിക്ഷേപിക്കേണ്ടത് എവിടെ ?
അതേസമയം കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍. ആരോപണങ്ങളെ കുറിച്ച് അടൂര്‍ പറയുന്നത് പച്ചക്കള്ളമാണ്.
ശങ്കര്‍ മോഹന്റെ വീട്ടില്‍ നേരിട്ട ദുരിതം കേള്‍ക്കാന്‍ അടൂര്‍ തയ്യാറായില്ല. അതില്‍ വലിയ വിഷമമുണ്ട്. ഡയറക്ടറായിരുന്ന ശങ്കര്‍ മോഹന്റെ വീട്ടിലെ ശുചിമുറി തങ്ങളെ കൊണ്ട് വൃത്തിയാക്കിച്ചെന്നും വനിതാ ജീവനക്കാര്‍ പ്രതികരിച്ചു.
Story Highlights: adoor gopalakrishanan support over dileep