പിഎസ്‌സിയിലും കരാര്‍ നിയമനങ്ങള്‍; പച്ചക്കൊടി കാട്ടി സര്‍ക്കാര്‍; 24 എക്‌സ്‌ക്ലൂസിവ്

പബ്ലിക് സര്‍വീസ് കമ്മിഷനിലും കരാര്‍ നിയമനങ്ങള്‍ നടക്കുന്നു. 2017 മുതല്‍ നിലനില്‍ക്കുന്ന തസ്തികകളിലാണ് കരാറുകാരെ തുടര്‍ച്ചയായി നിയമിക്കുന്നത്. വീണ്ടും കരാര്‍ നിയമനങ്ങള്‍ തുടരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ ഉത്തരവിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.contract based appointments in psc 24 exclusive
സര്‍ക്കാര്‍ ജോലി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷയും പ്രത്യാശയുമാണ് കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥിരം ജോലി ഉറപ്പാക്കേണ്ട പി എസ് സിയില്‍ പോലും കരാര്‍ നിയമനങ്ങള്‍ തുടരുന്നുവെന്ന് തെളിയിക്കുന്ന രേഖകളാണ് ട്വന്റി ഫോറിന് ലഭിച്ചത്.
ഓഫീസ് അറ്റന്‍ഡന്റും ഡ്രൈവറും ഉള്‍പ്പടെയുള്ള 6 തസ്തികകളിലായി 30 പേരെയാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ അനുമതി ആവശ്യപ്പെട്ട് പിഎസ്‌സി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്. കരാര്‍ നിയമനത്തിനുള്ള കാരണമായി പിഎസ്‌സി ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെ 2017 മുതല്‍ ഈ തസ്തികകളില്‍ കരാര്‍ നിയമനങ്ങള്‍ നടത്തുന്നുണ്ടെന്നും അത് വീണ്ടും തുടരണമെന്ന വിചിത്ര വാദവുമാണ് പിഎസ്‌സി സെക്രട്ടറിയുടെ കത്തിലുള്ളത്.
Read Also: പിഎസ്‌സിയില്‍ ഒഴിവുവന്ന ശേഷം മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന രീതിക്ക് മാറ്റം വരുന്നു
കത്ത് പരിഗണിച്ച സര്‍ക്കാരും അനുമതിയ്ക്ക് അമാന്തം കാട്ടിയില്ല. അങ്ങനെ കരാര്‍ നിയമനങ്ങള്‍ തുടരാന്‍ അനുമതി നല്‍കി. വകുപ്പുകള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതാണ് നിയമനങ്ങള്‍ വൈകാന്‍ കാരണമെന്ന് വിലപിക്കുന്ന കേരള പബ്ലിക് സര്‍വീസ് കമ്മിഷനാണ് കരാര്‍ നിയമനങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നതെന്നാണ് ശ്രദ്ധേയം.
Story Highlights: contract based appointments in psc 24 exclusive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here