Advertisement

ഗാന്ധിയൻ ദർശനങ്ങൾക്ക് പ്രസക്തിയേറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി

January 31, 2023
Google News 1 minute Read

ഗാന്ധിയൻ ദർശനങ്ങൾക്ക് പ്രസക്തിയേറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി. ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഒഐസിസി ഒരുക്കിയ പ്രാത്ഥനാ സദസിൽ വച്ചായിരുന്നു അഭിപ്രായ പ്രകടനം.

രാജ്യമെന്നാൽ അതിലെ ജനങ്ങളാണെന്നും എല്ലാ വിഭാഗം ആളുകളുടേതുമാണ് രാജ്യമെന്നും പഠിപ്പിച്ച മഹാത്മാവായിരുന്നു ഗാന്ധിജി. വൈവിധ്യങ്ങൾ ഉൾകൊള്ളുന്നതിലൂടെ കൈവരിക്കുന്ന ഒരുമായാണ് രാജ്യപുരോഗതിയുടെ അടിസ്ഥാനം. ഇന്ന് രാജ്യം ഗാന്ധിയുടെ ഘാതകരെ വാഴ്ത്തപ്പെടുന്നവരുടെ കൈയിലാണ്, അവർ ചരിത്രം മാറ്റി എഴുതുന്നു. ഗാന്ധിയെയും രാജ്യത്തിന് സ്വാതന്ദ്ര്യം നേടിത്തന്ന ധീര ദേശാഭിമാനികളെയും തിരസ്‌കരിക്കുന്നു. ഇവരെ തിരിച്ചറിയണമെന്നും രാജ്യത്ത് സമാധാനവും പുരോഗതിയും കൈവരിക്കണമെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ കഴിയുകയുളളൂവെന്നും ഓ.ഐ.സി.സി അഭിപ്രായപ്പെട്ടു.

ബത്ഹ സഫ മക്ക ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രാർത്ഥന സദസ്സിൽ ഓ.ഐ.സി.സി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി മണ്ണാർക്കാട്, അബ്ദുല്ല വല്ലാഞ്ചിറ, സലിം കളക്കര, രാഘുനാഥ് പറശിനിക്കടവ്, യഹിയ കൊടുങ്ങലൂർ, ഷംനാദ് കരുനാഗപ്പള്ളി, ഗ്ലോബൽ ഭാരവാഹികളായ റസാഖ് പൂക്കോട്ടുംപാടം, നൗഫൽ പാലക്കാടൻ, റഷീദ് കൊളത്തറ, സിദ്ദിഖ് കല്ലൂപ്പറമ്പൻ, ജില്ലാ ഭാരവാഹികളായ സുഗതൻ നൂറനാട്, അമീർ പട്ടണത്ത്, സജീർ പൂന്തുറ, സുരേഷ് ശങ്കർ, ഫൈസൽ പാലക്കാട്, അബ്ദുൽ മജീദ് കണ്ണൂർ, സലിം ആർത്തിയിൽ, സകീർ ദാനത്ത്, സോണി തൃശൂർ, അലക്‌സ് കൊട്ടാരക്കര, യോഹന്നാൻ കുണ്ടറ, റഫീഖ് വെമ്പായം, സഫീർ ബുർഹാൻ, ജയൻ ചെങ്ങന്നൂർ, വഹീദ് വാഴക്കാട്, ഹരീന്ദ്രൻ പയ്യന്നൂർ, ഹാഷിം ആലപ്പുഴ, നാസ്സർ വലപ്പാട്, വിൻസെന്റ് തിരുവന്തപുരം, സലിം വാഴക്കാട്, സന്തോഷ് കണ്ണൂർ, സായ്‌നുദ്ധീൻ,മുത്ത് പാണ്ടിക്കാട്, ബനൂജ്, ഉനൈസ് നിലമ്പൂർ, സഞ്ജു തൃശൂർ, അഷറഫ് കായംകുളം, ശിഹാബ് തുടങ്ങിയവർ പങ്കെടുത്തു.

Story Highlights: oicc riyadh central committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here