ഇത് ഞങ്ങളുടെ സൂപ്പര്‍ സീനിയര്‍; വൈറലായി സഞ്ജുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

നടന്‍ ബിജു മേനോന്റെ അപൂര്‍വ പഴയകാല ചിത്രം പങ്കുവച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. മികച്ച അഭിനേതാവ് മാത്രമല്ല, പഴയ ക്രിക്കറ്റ് താരം കൂടിയായിരുന്ന ബിജു മേനോന്റെ ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോയാണ് സഞ്ജു തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കൊടുത്തിരിക്കുന്നത്. നിരവധി പേര്‍ ഇതിനോടകം സഞ്ജുവിന്റെ വൈറല്‍ പോസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു.
‘അറിഞ്ഞില്ല ആരും പറഞ്ഞില്ല’ എന്നാണ് ബിജു മേനോന്റെ ചിത്രത്തിന് സഞ്ജു നല്‍കിയിരിക്കുന്ന ക്യപ്ഷന്‍. ഞങ്ങളുടെ സൂപ്പര്‍ സീനിയര്‍ എന്ന് ബിജു മേനോനെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുമുണ്ട്. തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ കളിക്കാരനായിരുന്ന സമയത്തെ ബിജുവിന്റെ ചിത്രമാണിത്.
Read Also: 4 ദിവസം, 429 കോടി രൂപ; റെക്കോർഡുകൾ തകർത്തെറിഞ്ഞ് പത്താൻ
രക്ഷാധികാരി ബൈജു എന്ന ചിത്രത്തില്‍ ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്ന, കഥാപാത്രത്തെ ബിജു മേനോന്‍ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമാകുന്നതിന് മുമ്പ് ബിജു മേനോന്‍ നല്ലൊരു ക്രിക്കറ്റ് താരം കൂടിയായിരുന്നു എന്നോര്‍മിപ്പിക്കുന്ന സഞ്ജു പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. തൃശൂര്‍ സെന്‍ര് തോമസ് കോളജിലെ വിദ്യാര്‍ത്ഥിയായിരുന്നു ബിജു മേനോന്‍.
Story Highlights: sanju samson shared biju menon’s old photo as cricket player
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here