Advertisement

ഡല്‍ഹിയില്‍ യുവതിയെ നടുറോഡില്‍ വെടിവച്ച് കൊന്നു

January 31, 2023
Google News 2 minutes Read

ഡല്‍ഹിയില്‍ ഫ്‌ളിപ്കാര്‍ട്ട് ജീവനക്കാരിയെ നടുറോഡില്‍ വെടിവെച്ച് കൊന്നു. ജ്യോതി(32)യാണ് കൊല്ലപ്പെട്ടത്. ബൈക്കിലും സ്‌കൂട്ടറിലുമായെത്തിയ രണ്ടുപേരാണ് ജ്യോതിക്ക് നേരേ വെടിയുതിര്‍ത്തതെന്ന് ഭര്‍ത്താവ് ദീപക് മാധ്യമങ്ങളോട് പറഞ്ഞു.(woman shot dead in delhi)

Read Also: സ്വർണത്തിൽ നിക്ഷേപിച്ച് ഇരട്ടി ലാഭം നേടാം; നിക്ഷേപിക്കേണ്ടത് എവിടെ ?

ഡല്‍ഹി പശ്ചിംവിഹാറില്‍ തിങ്കളാഴ്ച രാത്രി 7.30-ഓടെയായിരുന്നു സംഭവം.രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.

ഡല്‍ഹി ഡി.സി.പി. ഹരേന്ദ്രസിങ് സംഭവസ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്നും പൊലീസ് പറഞ്ഞു.

Story Highlights: woman shot dead in delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here