ഭക്ഷ്യ വിഷബാധ; അബുദാബിയിൽ റെസ്റ്റോറൻ്റ് അടച്ചുപൂട്ടി

ഭക്ഷ്യ വിഷബാധയെ തുടർന്ന് അബുദാബിയിൽ റെസ്റ്റോറൻ്റ് അടച്ചുപൂട്ടി. നിരവധി പരാതികൾ വന്നതിനെ തുടർന്നാണ് അബുദാബിയിലെ ബർഗർ അൽ അറബ് റെസ്റ്റോറൻ്റ് ആൻഡ് കഫറ്റീരിയയ്ക്ക് അബുദാബി ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിട്ടത്.
ഇവിടുന്ന് ഗ്രിൽ ചിക്കൻ കഴിച്ചതിനെ തുടർന്ന് വിവിധ ആളുകളിൽ ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മാംസം സൂക്ഷിക്കുന്നതിലും തയ്യാറാക്കുന്നതിലും ഈ റെസ്റ്റോറൻ്റ് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. തുടർന്നാണ് റെസ്റ്റോറൻ്റ് അടച്ചുപൂട്ടിയത്.
Story Highlights: food poisoning abudhabi restaurant closed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here