സൗദിയിൽ താമസ – തൊഴിൽ നിയമങ്ങൾ ലംഘിച്ച 16301 പേർ അറസ്റ്റിൽ
സൗദിയുടെ വിവിധ മേഖലകളിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ച 16,301 പേരെ അറസ്റ്റ് ചെയ്തു.
ഈ മാസം 19 മുതൽ 25 വരെയുള്ള കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്. Saudi Arabia arrests 16301 illegals in one week
പിടിയിലായവരിൽ 9274 താമസ നിയമലംഘകരും 4395 അതിർത്തി സുരക്ഷ ചട്ടലംഘകരും 2632 തൊഴിൽ നിയമലംഘകരുമാണ്. രാജ്യത്തേക്ക് അതിർത്തി വഴി കടക്കാൻ ശ്രമിക്കുന്നതിനിടെ 532 പേരെയും അറസ്റ്റ് ചെയ്തു. ഇതിൽ 48 ശതമാനം യമൻ പൗരന്മാരും 44 ശതമാനം ഇത്യോപ്യക്കാരും എട്ടു ശതമാനം മറ്റു രാജ്യക്കാരുമാണ്. സൗദി അറേബ്യയിൽനിന്ന് അനധികൃതമായി പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 95 പേരും പിടിയിലായി. താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് അഭയം നൽകിയ 16 പേരും അധികൃതരുടെ പിടിയിലായി. ഇതുവരെ 26279 പേർ നിയമ ലംഘനത്തിന് അറസ്റ്റിലായിട്ടിട്ടുണ്ട്.
കൂടാതെ, അനധികൃതമായി സൗദിയിൽ പ്രവേശിക്കുന്നവരെ അതിന് സഹായിക്കുകയോ അവർക്ക് വാഹന സൗകര്യമോ പാർപ്പിടമോ ഒരുക്കുന്നത് ശിക്ഷാർഹമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള സഹായമോ സേവനമോ നൽകുന്നത് 15 വർഷം വരെ തടവും പരമാവധി ഒരു ദശലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ സൂചിപ്പിച്ചു. അവരുടെ വാഹനങ്ങളും സ്ഥലവും കണ്ടുകെട്ടുകയും ചെയ്യും.
Story Highlights: Saudi Arabia arrests 16301 illegals in one week
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here