Advertisement

‘എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷകളെ സഫലമാക്കുന്ന ബജറ്റ്’; വി മുരളീധരൻ

February 1, 2023
Google News 2 minutes Read

എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷകളെ സഫലമാക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പാവപ്പെട്ടവരും. ശമ്പളക്കാരും. ഇടത്തരം കച്ചവക്കാരും. മധ്യവർഗവും സ്ത്രീകളും, യുവാക്കളുമുൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്ന ബജറ്റാണ് ഇന്ന് നടന്നതെന്ന് വി മുരളീധരൻ പറഞ്ഞു. നാല് മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ട് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചു.(v maraleedharan praises budget 2023)

സ്ത്രീശാക്തീകരണം, യുവക്കളെ കേന്ദ്രികരിച്ചുകൊണ്ട് കൈത്തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന ആളുകൾക്ക് പദ്ധതികൾ, വിനോദസഞ്ചാര മേഖല, പരിസ്ഥിതി സൗഹൃദ സംരംഭങ്ങളും നീർത്തട സംരക്ഷണവും. ഈ നാല് മേഖലകളിൽ വലിയ പദ്ധതികൾ നടപ്പാക്കും. ഈ നാല് പദ്ധതികളും കേരളത്തെ സംബന്ധിച്ച് ഗുണകരമായ വലിയ കാര്യമാണെന്നും വി മുരളീധരൻ പറഞ്ഞു. ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിർമ്മല സീതാ രാമനും സംഘത്തിനും അഭിനന്ദനങ്ങൾ നേരുന്നതായും വി മുരളീധരൻ പറഞ്ഞു.

Read Also: ബജറ്റ് 2023; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം | Budget Highlights

അതേസമയം കേന്ദ്ര ബജറ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. എല്ലാ വിഭാഗത്തിനും വേണ്ടിയുള്ള ബജറ്റ്. കാർഷിക മേഖലയ്ക്ക് ഡിജിറ്റൽ സഹായം. സ്ത്രീശാക്തീകരണം ഉറപ്പ് നൽകുന്ന ബജറ്റ്. വ്യവസായ മേഖലയ്ക്ക് വായ്‌പ സഹായം ലഭ്യമാക്കുന്നുണ്ട്. മധ്യവർഗത്തിന് വലിയ സഹായം ബജറ്റിലൂടെ ലഭ്യമാകുന്നു. ആദായനികുതി ഇളവ് ലഭ്യമാക്കി.സമൂഹത്തെയാകെ തൃപ്ത്തിപ്പെടുത്തുന്ന ബജറ്റാണ് നടന്നത്. 2047 ൽ അഭിവൃദ്ധിയുള്ള രാജ്യം കെട്ടിപ്പെടുക്കാൻ എല്ലാവരും അണിചേരണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.

അടിസ്ഥാന സൗകര്യ വികസനത്തിന് 400 % അധിക തുക വിലയിരുത്തി. പുതിയ ഇന്ത്യയ്ക്ക് കരുത്തുറ്റ അടിത്തറ പാകുന്നു. എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷ നിറവേറ്റുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും ബജറ്റാണിത്. വികസന പാതയ്ക്ക് ബജറ്റ് പുതിയ ഊര്‍ജം പകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Story Highlights: v maraleedharan praises budget 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here