14 വർഷത്തിന് ശേഷം വിജയ്‌ക്കൊപ്പം വീണ്ടും ഒന്നിക്കുന്നു ‘ദളപതി 67’; സന്തോഷമെന്ന് നടി തൃഷ

14 വർഷത്തിന് ശേഷം വിജയ്‌ക്കൊപ്പം ദളപതി 67′ ലൂടെ വീണ്ടും ഒന്നിക്കുന്നു ഏറെ സന്തോഷമെന്ന് നടി തൃഷ. ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി വിവരം അറിയിച്ചത്. ചിത്രത്തിലെ നായികയും തൃഷ തന്നെയാണ്. ‘എന്റെ പ്രിയപ്പെട്ട ചില ആളുകളെയും വളരെയധികം കഴിവുള്ള ഒരു ടീമിനെയും ഉൾക്കൊള്ളുന്ന ഈ ഐതിഹാസിക പ്രോജക്റ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദിയുണ്ട്’, തൃഷ പറഞ്ഞു.(vijay trisha reunite for lokesh kanagarajs thalapathy 67)
Vantom.. Neenga keta update idho 😉
— Seven Screen Studio (@7screenstudio) February 1, 2023
After 14 years, Get ready to meet the sensational on-screen pair once again ❤️#Thalapathy @actorvijay sir – @trishtrashers mam#Thalapathy67Cast #Thalapathy67 @Dir_Lokesh @Jagadishbliss pic.twitter.com/7kvd7570ti
14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. ‘കുരുവി’ എന്ന ചിത്രമാണ് ഇരുവരും ഒടുവില്‍ ഒന്നിച്ചത്. ഇതിനു മുമ്പ് ഗില്ലി, തിരുപ്പാച്ചി, ആദി എന്നീ സിനിമകളിൽ താരജോഡികൾ ഒന്നിച്ചെത്തിയിട്ടുണ്ട്. സംവിധായകൻ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, സാൻഡി, മിഷ്‍കിൻ, മൻസൂര്‍ അലി ഖാൻ, അര്‍ജുൻ, മാത്യു തോമസ് എന്നിവരും ചിത്രത്തിലുണ്ട്.
Read Also: ബജറ്റ് 2023; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം | Budget Highlights
ഫെബ്രുവരി മൂന്നിന് സിനിമയുടെ ഒരു പ്രൊമൊ വിഡിയോ പുറത്തുവിടുമെന്നും സൂചനകളുണ്ട്. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി ഒന്നിന് കശ്മീരില്‍ ആരംഭിക്കും. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് ആണ്.
Story Highlights: vijay trisha reunite for lokesh kanagarajs thalapathy 67
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here