Advertisement

ഒരു ലക്ഷത്തിലധികം വിവര സാങ്കേതിക വിദഗ്ധരും 500ഓളം പ്രഭാഷകരും; ഐടി ആർട്ടിഫിഷ്യൽ മേള ഫെബ്രുവരി ആറിന് ആരംഭിക്കും

February 2, 2023
Google News 1 minute Read

ഒരു ലക്ഷത്തിലധികം വിവര സാങ്കേതിക വിദഗ്‌ധരും 500ഓളം പ്രഭാഷകരും പങ്കെടുക്കുന്ന ആഗോള ഐ.ടി ആർട്ടിഫിഷ്യൽ മേളയായ ‘ലീപ്പ് 2023’ റിയാദിൽ ഫെബ്രുവരി ആറിന് ആരംഭിക്കും. പോസിറ്റീവ് ഭാവി കെട്ടിപ്പടുക്കുന്നതിന് സാങ്കേതികവിദ്യയുടെ പരിധിയില്ലാത്ത സാധ്യതകൾ ഉപയോഗപ്പെടുത്തുക ലക്ഷ്യം വെച്ചാണ് ‘ലീപ്പ്’ രണ്ടാം പതിപ്പ് നാലുദിവസങ്ങളിലായി റിയാദ് ഫ്രൻറ് എക്സിബിഷൻ സെൻററിൽ നടക്കുക.

കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് മേളയുടെ സംഘാടകർ. ലോകത്തിെൻ്റെ വിവിധ കോണുകളിൽ നിന്നെത്തുന്ന 716ഓളം കമ്പനികളുടെ പവലിയനും 513ൽ അധികം പ്രസംഗകരും പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഒരു ലക്ഷത്തിലേറെ സന്ദർശകരെത്തും. 50 ശതമാനത്തിലേറെ സന്ദർശകർ ഗൾഫ് രാജ്യങ്ങളിൽ നിന്നായിരിക്കും.

Story Highlights: leap 2023 riyadh february 6

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here