Advertisement

‘പൂർണമായും നീതിലഭിച്ചെന്ന് തോന്നുന്നില്ല, പോരാട്ടം തുടരും’; സിദ്ദിഖ് കാപ്പൻ ട്വൻ്റിഫോറിനോട്

February 2, 2023
Google News 2 minutes Read
siddique kappan response twentyfour

പൂർണമായും നീതി ലഭിച്ചെന്ന് പറയാനാവില്ലെന്ന് ജയിൽ മോചിതനായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ട്വൻ്റിഫോറിനോട്. സുപ്രിം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതോടെ യുഎപിഎ അപ്രസക്തമാവും. ലോകത്ത് എല്ലായിടത്തും ഭരണകൂടങ്ങളുടെ താത്പര്യം അനുസരിച്ച് മാധ്യമപ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കാറുണ്ട്. അതുപോലെ ഒന്നാണ് തനിക്കെതിരെ ഉണ്ടായിരുന്നത് എന്നും സിദ്ദിഖ് കാപ്പൻ ട്വൻ്റിഫോറിനോട് പ്രതികരിച്ചു. (siddique kappan response twentyfour)

“പിന്തുണച്ചവർക്കൊക്കെ നന്ദി. മാധ്യമപ്രവർത്തകർ, പത്രപ്രവർത്തക യൂണിയൻ, എഡിറ്റേഴ്സ് ഗിൽഡ്, കപിൽ സിബൽ അടക്കമുള്ള മുതിർന്ന വക്കീലന്മാർ. എൻപി ചേക്കുട്ടി സാർ അടക്കമുള്ള മാധ്യമപ്രവർത്തകർ അവരോടൊക്കെ നന്ദി പറയാനാണ് ഈ അവസരം ഉപയോഗിക്കുന്നത്. രാവിലെ റിപ്പോർട്ടിങ്ങിന് വേണ്ടി പോകുന്നു. ആ സമയത്ത് മധുര മാണ്ട് ടോൾ പ്ലാസയില് ചെക്കിങ് നടക്കുന്നു. അതിനടിയില് അവര് പിടിച്ചു. എൻറെ കയ്യിൽ ആകെ ലാപ്ടോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടുമിനിറ്റ് ചോദ്യം ചെയ്യാനാണെന്ന് പറഞ്ഞു. നമ്മള് പൂർണ്ണമായിട്ടും സഹകരിച്ചു. അത് കഴിഞ്ഞ് ഒരു ദിവസം പൂർണ്ണമായിട്ടും അവിടെ പൊലീസ് എയ്ഡ് പോസ്റ്റിൽ വെക്കുകയായിരുന്നു. പിറ്റേദിവസം ഐപിസി 151 പ്രകാരം കേസ് എടുത്തു. അതുകഴിഞ്ഞ് അടുത്ത ദിവസങ്ങളിലാണ് യുഎപിഎ അടക്കമുള്ള ചാർജ് ചുമത്തുന്നത്.”- സിദ്ദിഖ് കാപ്പൻ പ്രതികരിച്ചു.

Read Also: മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി

“ഒരു മാധ്യമ പ്രവർത്തകൻ എന്നുള്ള നിലയ്ക്ക് ലോകത്ത് എല്ലാ മാധ്യമപ്രവർത്തകരും ഇത്തരം ആരോപണങ്ങൾ നേരിടാറുണ്ട്. പ്രത്യേകിച്ച് ഓരോ ഭരണകൂടങ്ങളുടെ താല്പര്യത്തിനനുസരിച്ച് ഇത്തരം ആരോപണങ്ങൾ തീവ്രവാദി, ഭീകരവാദി അല്ലെങ്കിൽ തീവ്രവാദ സംഘടനകളുമായിട്ട് ബന്ധം. സർക്കാരിന് അല്ലെങ്കിൽ ഭരണകൂടത്തിന് താല്പര്യമില്ലാത്ത ആളുകളെ ഇത്തരം ഉള്ള സമീപനം ലോകത്ത് എല്ലായിടത്തും നടക്കുന്ന ഒരു സംഭവമാണ്. അതേ ഇന്ത്യയിൽ നടക്കുന്നുള്ളൂ. പൂർണ്ണമായും നീതി ലഭിച്ചിട്ടില്ല. നമ്മളീ പോരാട്ടം തുടരും. സുപ്രിംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയതോടുകൂടി യുഎപിഎ അപ്രസക്തമാകും. അത് സുപ്രിംകോടതി ഓർഡറിലൊക്കെ വ്യക്തമായി പറയുന്നുണ്ട്.”- അദ്ദേഹം തുടർന്നു.

“ആറാഴ്ച ഡൽഹിയിലുണ്ടാവും. അതുകഴിഞ്ഞ് നാട്ടിലേക്ക് പോകണം. ഉമ്മ മരിച്ചു. ഉമ്മയുടെ അടുത്തൊക്കെ ഒന്ന് ആദ്യം പോണം. വളരെ വലിയ നിയമപോരാട്ടമാണ് എൻ്റെ വൈഫും മക്കളും അല്ലെങ്കിൽ ഡാനിഷ് അടക്കമുള്ള വക്കീലന്മാരൊക്കെ നടത്തിയിട്ടുള്ളത്. ഒരു നോർമൽ ലെവലിൽ മാധ്യമ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പൊ നമ്മളുടെ ഉത്തരവാദിത്വങ്ങൾ വർദ്ധിച്ചു. ദളിതുകൾക്ക് വേണ്ടിയിട്ടും അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയിട്ടും യുഎപിഎ പോലെയുള്ള കരിനിയമങ്ങളിൽ ജയിലുകളിൽ കഴിയുന്ന ആളുകൾക്ക് വേണ്ടിയിട്ടുള്ള പോരാട്ടം ഇനി തുടരും. അതിനുള്ള കരുത്താണ് നൽകിയിട്ടുള്ളത്.”- കാപ്പൻ പറഞ്ഞു.

“ഞാൻ എൻ്റെ അക്കൗണ്ടിലേക്ക് ക്യാഷ് ഡെപോസിറ്റ് മെഷീൻ ഉപയോഗിച്ച് ഞാൻ ഇട്ട കാശാണ് ആ 45,000 രൂപ. അതിൻ്റെ പേരിലാണ് ഇഡി എന്നെ ആദ്യം ടാർഗറ്റ് ചെയ്തത്. പിന്നെ പറയുന്നത് ഒരു അയ്യായിരം റുപ്പികയുടെ കഥയാണ്. അതും എൻ്റെ അക്കൗണ്ടിൽ വന്നതല്ല. എൻ്റെ കൂടെ യാത്ര ചെയ്തു എന്ന് പറയപ്പെടുന്ന അല്ലെങ്കിൽ ഞാനുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ആളുടെ അക്കൗണ്ടിൽ അയ്യായിരം റുപ്പിയ വന്നു. അയ്യായിരം രൂപയ്ക്ക് ഇഡി വരിക എന്നുവച്ചാൽ അത് ഇഡിയുടെ ഇമേജിനെ പോലും ബാധിക്കുന്നതല്ലേ?”- സിദ്ദിഖ് കാപ്പൻ ചോദിക്കുന്നു.

Story Highlights: siddique kappan response twentyfour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here