Advertisement

സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാൻ മേക്ക് ഇൻ കേരള; പദ്ധതി കാലയളവിൽ 1000 കോടി അനുവദിക്കും

February 3, 2023
Google News 2 minutes Read
Make in Kerala, Kn Balagopal

കേരളത്തിന്റെ ആഭ്യന്തര ഉല്പാദനവും തൊഴിൽ സംരംഭങ്ങളും നിക്ഷേപ സാധ്യതകളും വർദ്ധിപ്പിക്കാൻ സർവ സൗകര്യങ്ങളുമൊരുക്കി മേക്ക് ഇൻ കേരള വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. മേക്ക് ഇൻ കേരളയുമായി ബന്ധപ്പെട്ട് വിശദമായ പഠനം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് നടത്തിയിരുന്നു. 1000 crores for make in kerala

സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് റിപ്പോർട്ട് പ്രകാരം 2021 – 22 ൽ കേരളത്തിലേക്ക് പുറമെ നിന്ന് ഏകദേശം 128000 രൂപയുടെ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതിൽ 92% ഇതര സംസ്ഥാങ്ങളിൽ നിന്നായിരുന്നു. ഈ കാലയളവിലാകട്ടെ കേരളത്തിന്റെ കയറ്റുമതി 74000 കോടി രൂപയുടേതായിരുന്നു. കയറ്റുമതി ചെയ്യുന്നവയിൽ 70% ഇതര സംസ്ഥാനങ്ങളിലേക്കായിരുന്നു. കേരളത്തിന്റെ വ്യാപാരക്കമ്മി വളരെ ഉയർന്നതാണെന്ന് ഇതിൽ നിന്നും വ്യക്തമാണെന്ന് മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളിൽ തദ്ദേശീയമായി ഉല്പാദിപ്പിക്കാൻ സാധിക്കുന്നവയെ കണ്ടെത്തുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. ഉല്പാദന ക്ഷമത, കൂലി ചെലവ്, ലാഭം എന്നിവ വിഹാകാളം ചെയ്ത കേരളത്തിൽ ഉൽപാദിക്കാൻ സാധിക്കുന്നവയെ കണ്ടെത്തി പിന്തുണ നൽകാൻ നടപടികൾ സ്വീകരിച്ചു വരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് സംരംഭക ഗ്രൂപ്പുകളെയും ശാസ്ത്ര സാങ്കേതിക സഹായവും ഉറപ്പാക്കും എന്ന മന്ത്രി വ്യക്തമാക്കി.

Read Also: ‘കേരളം കടക്കെണിയിൽ അല്ല, കേന്ദ്ര ധനനയം സംസ്ഥാന വളർച്ചയെ തടയുന്നു’; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി

ഇതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പും മറ്റ് വകുപ്പുകളും ചേർന്ന് പ്രായോഗിക പദ്ധതി രൂപികരിക്കും. മൂല്യ വർധിത ഉത്പന്നങ്ങൾ നിർമിക്കുന്ന കാർഷിക സ്റ്റാർട്പ്പുകൾക്കും പദ്ധതിയിൽ നസഹായം നൽകും. സംരംഭങ്ങൾക്ക് മൂല ധനം കണ്ടെത്താൻ പലിശയിളവ് ഉൾപ്പെടെയുള്ള സഹായം നൽകും. മേക്ക് ഇൻ കേരള പദ്ധതിൽകാലയവിൽ ആയിരം കോടി രൂപ കൂടുതലായി അനുവദിക്കും. ഈ വർഷം 100 കോടി രൂപയും നീക്കി വെക്കും എന്ന് മന്ത്രി ബഡ്ജറ്റിൽ പ്രഖ്യാപനം നടത്തി.

Story Highlights: 1000 crores for make in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here