ജില്ലാ കളക്ടറേറ്റുകളിൽ ‘സ്റ്റേറ്റ് ചേംബർ’, 70 കോടി വകയിരുത്തി

ജില്ലാ കളക്ടറേറ്റുകളുടെ നവീകരണത്തിനായി സംസ്ഥാന ബജറ്റിൽ 70 കോടി രൂപ വകയിരുത്തി. ജില്ലാ ഭരണത്തിൻ്റെ ആസ്ഥാനമാണ് കളക്ടറേറ്റുകൾ. ഭരണസംവിധാനത്തിൻ്റെ വർദ്ധിച്ച ആവശ്യങ്ങൾക്കനുസൃതമായി കളക്ടറേറ്റുകളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും നവീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.
ഓരോ ജില്ലാ കളക്ടറേറ്റിലും 10,000 ചതുരശ്ര അടി അധിക സ്ഥലം സൃഷ്ടിക്കും. മന്ത്രിമാരുടെ അവലോകനങ്ങൾ നടത്തുന്നതിനും പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും വേണ്ടി ഒരു സംസ്ഥാന ചെമ്പർ കളക്ടറേറ്റുകളിൽ സ്ഥാപിക്കും. ആധുനിക ഓഡിയോ വീഡിയോ ഐടി സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ഓഫീസ് സ്പേസുകളായാണ് പുതിയ ഇടം രൂപകൽപ്പന ചെയ്യുന്നതെന്നും ധനമന്ത്രി പറഞ്ഞു.
Story Highlights: 70 crore has been allocated to the ‘State Chamber’ in the District Collectorates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here