യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് സ്വർണമാല കവർന്ന കേസിലെ മുഖ്യപ്രതി പിടിയിൽ

യുവാവിനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി സ്വർണമാല കവർന്ന കേസിലെ മുഖ്യപ്രതി പിടിയിൽ. കൊല്ലത്താണ് സംഭവം. ചാത്തന്നൂർ മലയാറ്റുകോണം ചരുവിള പുത്തൻവീട്ടിൽ ഷൈജുവാണ് (25) ചാത്തന്നൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വർഷം നവംബർ 30ന് സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങി വരികയായിരുന്ന കല്ലുവാതുക്കൽ ഗോകുലത്തിൽ രാഹുലിനെ സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണമാല കവർന്ന കേസിലാണ് അറസ്റ്റ്.
ചാത്തന്നൂർ കോഷ്ണത്തുകാവിന് സമീപം ഷൈജുവും നാലുപേരും ചേർന്ന് രാഹുലിനെ തടഞ്ഞുനിറുത്തി. പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ അസഭ്യം പറഞ്ഞ് മർദ്ദിക്കുകയും കഴുത്തിൽ കിടന്ന ഒന്നേകാൽ പവന്റെ മാല പൊട്ടിച്ചെടുക്കുകയും ചെയ്തു. വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
പരിക്കേറ്റ രാഹുൽ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ നാലുപേർ പിടിയിലായി. ഇവർ പിടിയിലായതറിഞ്ഞ് ഒളിവിൽ പോയ ഷൈജുവിനെ രഹസ്യ വിവരത്തിന്റെ അടിസ്ഥാത്തിൽ പിടികൂടുകയായിരുന്നു. പൊലീസിനെ ആക്രമിച്ചതിനും പൊലീസ് വാഹനം തകർത്തതിനും ഇയാൾക്കെതിരെ കേസുകളുണ്ട്.
Story Highlights: kollam Gold theft case main accused arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here