Advertisement

സ്വകാര്യ സ്കൂൾ അദ്ധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

February 3, 2023
Google News 1 minute Read
Private school teacher arrested in POCSO case

പോക്സോ കേസിൽ സ്വകാര്യ സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലാണ് സംഭവം. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് കരിമ്പിൻ കാലാ വീട്ടിൽ ഫ്രെഡി ആന്റണി ടോമിയാണ് (28) അറസ്റ്റിലായത്. സ്വകാര്യ സ്കൂൾ അദ്ധ്യാപകനായ ഫ്രെഡി വീടിനോട് ചേർന്ന് ട്യൂഷൻ സെന്ററും നടത്തി വരുന്നുണ്ട്.

അധ്യാപകന്റെ ട്യൂഷൻ സെന്ററിൽ പഠിക്കാനായെത്തിയ വിദ്യാർത്ഥികളെ സിനിമ കാണിക്കുന്നതിനിടെ വിദ്യാർത്ഥിയോട് മോശമായി പെരുമാറുകയും, അക്രമം കാണിക്കുകയും ചെയ്തെന്നാണ് കേസ്. പരാതിയെ തുടർന്ന്‌ പുന്നപ്ര എസ്.ഐ റിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.

Story Highlights: Private school teacher arrested in POCSO case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here