Advertisement

സ്ത്രീസൗഹൃദ ബജറ്റ്; കല്ലുമാല സമരത്തിനും നിര്‍ഭയയ്ക്കും പദ്ധതി വിഹിതം

February 3, 2023
Google News 2 minutes Read
women friendly kerala budget 2023

മെന്‍സ്ട്രല്‍ കപ്പ് ഉള്‍പ്പെടെ സ്ത്രീ സൗഹൃദമായി കെ എന്‍ ബാലഗോപാലിന്റെ രണ്ടാം സമ്പൂര്‍ണ ബജറ്റ്. സാനിറ്ററി പാഡിന് പകരമായി ഉപയോഗിക്കുന്ന മെന്‍സ്ട്രവല്‍ കപ്പിന്റെ പ്രചാരണത്തിനും പ്രോത്സാഹനത്തിനുമായി 10 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു.(women friendly kerala budget 2023)

സ്‌കൂളുകളിലും കോളജുകളിലും തൊഴിലിടങ്ങളിലും സര്‍ക്കാര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിനായി 10 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 260 കോടി വകയിരുത്തി. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് 14 കോടിയും വനിതാ സഹകരണ സംഘങ്ങള്‍ക്കും വനിത ഫെഡിനും 2.5 കോടിയും പ്രഖ്യാപിച്ചു.

സ്ത്രീ സുരക്ഷയ്ക്കും പ്രത്യേക പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ട്. നിര്‍ഭയ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി അനുവദിച്ചു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന വിഹിതമായി 230 കോടി രൂപ നല്‍കുമെന്നും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ 65 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്നും ധനമമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ബജറ്റില്‍ പ്രഖ്യാപിച്ചു.

Read Also: ‘കേരളം കടക്കെണിയിൽ അല്ല, കേന്ദ്ര ധനനയം സംസ്ഥാന വളർച്ചയെ തടയുന്നു’; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി

സ്ത്രീ സമര ചരിത്രത്തില്‍ പ്രധാനപ്പെട്ട കല്ലുമാല സമരത്തെ അനുസ്മരിച്ച് കൊല്ലം പീരങ്കി മൈതാനത്ത് കല്ലുമാല സ്‌ക്വയര്‍ നിര്‍മിക്കാനുള്ള പദ്ധതിയും സ്ത്രീ പക്ഷ ബജറ്റ് നിര്‍ദേശങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വമ്പന്‍ പദ്ധതികളില്ലെങ്കിലും സ്ത്രീപക്ഷ പദ്ധതികളെ ബജറ്റില്‍ അവഗണിച്ചിട്ടില്ല.

Story Highlights: women friendly kerala budget 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here