വഞ്ചനാക്കേസ്: നടന്‍ ബാബുരാജ് അറസ്റ്റില്‍
വഞ്ചനാക്കേസില്‍ സിനിമാ നടന്‍ ബാബുരാജ് അറസ്റ്റില്‍. അടിമാലി പൊലീസാണ് ബാബു രാജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ബാബു രാജ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി പണം തട്ടിയെന്നാണ് ബാബു രാജിനെതിരെയുള്ള കേസ്. (Actor Baburaj arrested in Cheating case)
കോതമംഗലം സ്വദേശി അരുണ്‍ കുമാറാണ് ബാബുരാജിനെതിരെ പരാതി നല്‍കിയിരുന്നത്. ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് 2020 ജനുവരിയില്‍ അരുണ്‍ കുമാറിന് പാട്ടത്തിന് നല്‍കിയിരുന്നു. കരുതല്‍ ധനമായി താരം 40 ലക്ഷം രൂപ വാങ്ങി. എന്നാല്‍ റിസോര്‍ട്ടിരിക്കുന്ന സ്ഥലത്തിന്റെ പട്ടയം സാധുവല്ലാത്തതിനാല്‍ അരുണ്‍ കുമാറിന് സ്ഥാപന ലൈസന്‍സ് ലഭിക്കാതെ വരികയായിരുന്നു. താന്‍ കരുതല്‍ധനമായി നല്‍കിയ 40 ലക്ഷം രൂപ മടക്കിനല്‍കണമെന്ന് കാട്ടിയായിരുന്നു കോതമംഗലം സ്വദേശിയുടെ പരാതി.
Story Highlights: Actor Baburaj arrested in Cheating case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here