കേരളത്തിന്റെ അഭിമാനമാണ് ഹരിതകർമ്മ സേന, ഇവരെയല്ലാതെ മറ്റാരെ ഓർത്താണ് അഭിമാനിക്കേണ്ടത്; ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം നഗരസഭയ്ക്ക് എന്നും അഭിമാനിക്കാൻ കഴിയുന്ന നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചത് ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. കേരളത്തിൽ ഏറ്റവും അധികം ഹരിതകർമ്മ സേന അംഗങ്ങൾ പ്രവർത്തിക്കുന്നത് തിരുവനന്തപുരം നഗരസഭയുടെ കീഴിലാണ്.(aryarajendran about haritha karma sena in trivandrum)
മാലിന്യത്തിൽ നിന്ന് സമ്പാദ്യം എന്ന ആശയം മുന്നിൽ നിർത്തി ഹരിതകർമ്മ സേന വ്യത്യസ്തമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയാണ്. 957 പേരാണ് തിരുവനന്തപുരം നഗരസഭയുടെ കീഴിൽ ഹരിത കർമ്മ സേന അംഗങ്ങളായി പ്രവർത്തിക്കുന്നതെന്ന് ആര്യ ഫേസ്ബുക്കിൽ കുറിക്കുന്നു. ഇവരുടെ ഒരു മാസത്തെ ആകെ വരുമാനം 90 ലക്ഷം കഴിഞ്ഞിരിക്കുകയാണ്.
ഇതേസമയത്താണ് മണക്കാട് വാർഡിലെ ഹരിതകർമ്മ സേന അംഗങ്ങൾ മാതൃകാപരമായ ഒരു പ്രവർത്തി ഏറ്റെടുക്കുന്നത്. തങ്ങളുടെ വരുമാനത്തിൽ നിന്നും വാർഡിലെ 15 കിടപ്പ് രോഗികൾക്ക് സ്നേഹ കിറ്റുകൾ നൽകുകയാണ് ഓരോ മാസവും. വരുമാനം കൂടുന്നതിനനുസരിച്ചു കിറ്റ് കൊടുക്കുന്നവരുടെ എണ്ണവും കൂട്ടും എന്നാണ് അവർ പറയുന്നത്. ഇവരെ ഓർത്തല്ലാതെ മറ്റാരെ ഓർത്താണ് ഞാൻ അഭിമാനിക്കേണ്ടതെന്നും ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിപ്പ് ഇങ്ങനെ:
കേരളത്തിന്റെ അഭിമാനമാണ് ഹരിതകർമ്മ സേന
തിരുവനന്തപുരം നഗരസഭയ്ക്ക് എന്നും അഭിമാനിക്കാൻ കഴിയുന്ന നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചതും ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ്.
കേരളത്തിൽ ഏറ്റവും അധികം ഹരിതകർമ്മ സേന അംഗങ്ങൾ പ്രവർത്തിക്കുന്നത് തിരുവനന്തപുരം നഗരസഭയുടെ കീഴിലാണ്.
ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട കുടുംബശ്രീ പ്രസ്ഥാനം സ്ത്രീകളുടെ ഏറ്റവും വലിയ കൂട്ടായ്മ എന്നതിനപ്പുറം സ്ത്രീകളെ സാമ്പത്തികം കൈകാര്യം ചെയ്യുന്നവരായി മാറ്റി.
“മാലിന്യത്തിൽ നിന്ന് സമ്പാദ്യം” എന്ന ആശയം മുന്നിൽ നിർത്തി ഇന്ന് ഹരിതകർമ്മ സേന വ്യത്യസ്തമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയാണ്.
957 പേരാണ് തിരുവനന്തപുരം നഗരസഭയുടെ കീഴിൽ ഹരിത കർമ്മ സേന അംഗങ്ങളായി പ്രവർത്തിക്കുന്നത്. ഇവരുടെ ഒരു മാസത്തെ ആകെ വരുമാനം 90 ലക്ഷം കഴിഞ്ഞിരിക്കുകയാണ്. ഇതേസമയത്താണ് മണക്കാട് വാർഡിലെ ഹരിതകർമ്മ സേന അംഗങ്ങൾ മാതൃകാപരമായ ഒരു പ്രവർത്തി ഏറ്റെടുക്കുന്നത്. തങ്ങളുടെ വരുമാനത്തിൽ നിന്നും വാർഡിലെ 15 കിടപ്പ് രോഗികൾക്ക് സ്നേഹ കിറ്റുകൾ നൽകുകയാണ് ഓരോ മാസവും; വരുമാനം കൂടുന്നതിനനുസരിച്ചു കിറ്റ് കൊടുക്കുന്നവരുടെ എണ്ണവും കൂട്ടും എന്നാണ് അവർ പറയുന്നത്…
ഇവരെ ഓർത്തല്ലാതെ മറ്റാരെ ഓർത്താണ് ഞാൻ അഭിമാനിക്കേണ്ടത്…
തങ്ങളുടെ സങ്കടങ്ങളെക്കാൾ വലുതാണ് മറ്റുള്ളവരുടെ വിശപ്പെന്ന് തിരച്ചറിയുന്നവർ…
പ്രിയപ്പെട്ട സഹോദരങ്ങളെ കാണാൻ ബഹുമാനപ്പെട്ട മന്ത്രി വന്നതിലും അവർക്ക് സന്തോഷം
Story Highlights: aryarajendran about haritha karma sena in trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here