Advertisement

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവ് നരേന്ദ്രമോദി, ബൈഡനും ഋഷി സുനകും പിന്നിൽ: സർവേ

February 4, 2023
3 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നരേന്ദ്രമോദി ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവെന്ന് സർവേ. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസൾട്ടിംഗ് സ്ഥാപനമായ ‘മോർണിംഗ് കൺസൾട്ട്’ നടത്തിയ സർവേ‌യിൽ 78 ശതമാനം അംഗീകാരത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി തെരഞ്ഞെടുക്കപ്പെ‌ട്ടത്. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.(narendra modi tops list of most popular global leaders survey)

ഒരോ രാജ്യത്തിലെയും പ്രായപൂർത്തിയായ പൗരൻമാർക്കിടയിൽ ഏഴു ദിവസം നീണ്ട സർവേയാണ് എടുത്തത്. ഒരോ രാജ്യത്തെയും ജനസംഖ്യക്കനുസരിച്ച് സർവേയിൽ പങ്കെടുത്ത ആളുകളുടെ എണ്ണത്തിൽ വ്യത്യാസമുണ്ടാകുമെന്നും മോർണിംഗ് കൺസൾട്ട് അറിയിച്ചു.22 ആഗോള നേതാക്കളെ ഉൾപ്പെടുത്തി ജനുവരി 26 മുതൽ 31 വരെയാണ് സർവേ നടത്തിയതെന്ന് പൊളിറ്റിക്കൽ ഇന്റലിജൻസ് ഗവേഷണ സ്ഥാപനമായ മോണിങ് കൺസൾട്ട് പറഞ്ഞു.

Read Also:റിസർവ് ബാങ്കും സെബിയും ഉചിതമായ നിലപാട് സ്വീകരിക്കും; അദാനി ഗ്രൂപ്പ് എഫ്പിഒ പിൻവലിച്ചത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ല; നിർമല സീതാരാമൻ

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുൾപ്പെടെയുള്ള ലോക നേതാക്കളെ മറികടന്നാണ് നരേന്ദ്രമോദി ഈ നേട്ടം സ്വന്തമാക്കിയത്. 40 ശതമാനം വോട്ടാണ് ലഭിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന് ലഭിച്ചത്. 68 ശതമാനം റേറ്റിംഗുമായി മെക്‌സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ രണ്ടാം സ്ഥാനത്തും 62 ശതമാനം അംഗീകാരത്തോടെ സ്വിസ് പ്രസിഡന്റ് അലൈൻ ബെർസെറ്റ് മൂന്നാം സ്ഥാനത്തും എത്തി.

യുക്രൈൻ-റഷ്യ യുദ്ധത്തെ തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശമാണ് അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവാക്കിയന്നാണ് റിപ്പോർട്ട്. ബ്രസീലിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലൂയിസ് ഇനാസിയോ ലുല ഡ സിൽവ 50 ശതമാനം വോട്ടോടെ അഞ്ചാമതെത്തി. കനേഡിയൻ പ്രധാനമന്ത്രി 40 ശതമാനം വോട്ടോടെ 9-ാം സ്ഥാനത്തും യുകെയുടെ പ്രധാനമന്ത്രി ഋഷി സുനക്ക് 30 വോട്ടോടെ 12-ാം സ്ഥാനത്തും എത്തി.

Story Highlights: narendra modi tops list of most popular global leaders survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement