റിസർവ് ബാങ്കും സെബിയും ഉചിതമായ നിലപാട് സ്വീകരിക്കും; അദാനി ഗ്രൂപ്പ് എഫ്പിഒ പിൻവലിച്ചത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ല; നിർമല സീതാരാമൻ

അദാനി ഗ്രൂപ്പ് തുടർ ഓഹരി വിൽപ്പന പിൻവലിച്ചത് ഇന്ത്യയെ ബാധിക്കില്ല, റിസർവ് ബാങ്കും സെബിയും ഉചിതമായ നിലപാട് സ്വീകരിക്കും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അനുവദനീയമായ പരിധിക്കുള്ളിൽ നിന്നാണ് അദാനിക്ക് എൽഐസിയും എസ്ബിഐയും വായ്പ നൽകിയതെന്ന് വ്യക്തമായെന്നും മന്ത്രി പറഞ്ഞു.(nirmala sitharaman adani hindenburg row)
ഇക്കാര്യത്തിൽ എൽഐസിയുടേയും ബാങ്കുകളുടേയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എൽഐസിയുടേയും എസ്ബിഐയുടേയും ഇടപാടുകൾ പരിശോധിച്ചിട്ടുണ്ടെന്നും നിർന്നല സീതാരാമൻ പറഞ്ഞു.അദാനി പ്രതിസന്ധിക്കിടയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രാജ്യത്തിൻ്റെ വിദേശനാണ്യ കരുതൽ ശേഖരം എട്ട് ബില്യൺ വർദ്ധിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
Read Also:മേശയിൽ തലയിടിച്ച് പരുക്കേറ്റു; വാണി ജയറാമിന്റെ മരണകാരണം തലയിലെ മുറിവെന്ന് നിഗമനം; സംസ്‌കാരം നാളെ
എഫ്പിഒ പിൻവലിക്കൽ സമ്പദ് വ്യവസ്ഥയിൽ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ല. കൂടാതെ എത്ര തവണ രാജ്യത്ത് എഫ്പിഒകൾ പിൻവലിച്ചിട്ടുണ്ടെന്ന് ധനമന്ത്രി ചോദിച്ചു.ആർബിഐ അദാനിയുടെ തകർച്ചയെ കുറിച്ച് പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്. സെബി ഉൾപ്പടെയുള്ള നിയന്ത്രണ ഏജൻസികൾ പ്രവർത്തിക്കുന്നത് സ്വതന്ത്രമായാണ്. ഇതിൽ സർക്കാർ ഇടപെടില്ലെന്ന് നിർമല സീതാരാമൻ പറഞ്ഞു.
Story Highlights: nirmala sitharaman adani hindenburg row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here