Advertisement

മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാറും തമ്മിൽ കൂടിക്കാഴ്ച

February 4, 2023
Google News 1 minute Read

മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാറും തമ്മിൽ കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ വൈകിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെത്തിയത്. ഇന്ന് അദ്ദേഹത്തിന് ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കേണ്ടതായിട്ടുണ്ട്. സൈബി ജോസിൻ്റെ കോഴക്കേസുമായി ബന്ധപ്പെട്ട് കേസ് നടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ചീഫ് ജസ്റ്റിസ് നേരിട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

പിണറായി വിജയനും ചീഫ് ജസ്റ്റിസും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ വിശദീകരണവുമായി പിആര്‍ഒ രം​ഗത്തെത്തി. മകളുടെ വിവാഹത്തിന് ക്ഷണിക്കാനാണ് ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിയെ കണ്ടത്. എന്നാല്‍ കൂടിക്കാഴ്ച സംബന്ധിച്ച് പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. തെറ്റായതും കെട്ടിച്ചമച്ചതുമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഹൈക്കോടതി പിആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഹൈക്കോടതി ജഡ്ജി മാരുടെ പേരില്‍ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ കോഴ വാങ്ങിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച ഏതാണ്ട് നാല്പത് മിനിറ്റോളം നീണ്ടു. ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അസാധാരണമായ ആരോപങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും തമ്മില്‍ ഉള്ള കൂടിക്കാഴ്ച മാധ്യമങ്ങളില്‍ വാര്‍ത്തയായി. എന്നാല്‍ മാധ്യമ വാര്‍ത്തകള്‍ക്കെതിരെ ഹൈക്കോടതി രംഗത്തെത്തി. കൂടിക്കാഴ്ച സംബന്ധിച്ച് പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും, തെറ്റായതും കെട്ടിച്ചമച്ചതുമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് പ്രതിഷേധാര്‍ഹമെന്നും ഹൈക്കോടതി പിആര്‍ഒ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Story Highlights: pinarayi vijayan high court chief justice meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here