Advertisement

റമദാന്‍ സമയത്ത് ക്ലാസുകള്‍ ഓണ്‍ലൈനാക്കില്ലെന്ന് ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം

February 5, 2023
Google News 2 minutes Read
classes will not be online during Ramadan says Bahrain education ministry

റമദാന്‍ സമയത്ത് ക്ലാസുകള്‍ ഓണ്‍ലൈനാക്കില്ലെന്ന് ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂളുകളില്‍ റമദാന്‍ സമയത്ത് പഠനം ഓണ്‍ലൈനാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും ഇത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും നിലവില്‍ നടക്കുന്നതുപോലെ വ്യക്തിഗത ക്ലാസുകള്‍ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

റമദാനില്‍ വിദൂര പഠനത്തിനായി സാമ്പത്തിക കാര്യ സമിതി വൈസ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ റിഫാഇയുടെ നേതൃത്വത്തിലുള്ള പ്രമേയം ബഹ്‌റൈനിലെ പ്രതിനിധി കൗണ്‍സില്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച വ്യക്തതയാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

Read Also: സ്ഥാപക ദിനം പ്രമാണിച്ച് സൗദി അറേബ്യയിൽ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു

രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ സംബന്ധമായ എല്ലാ വിവരങ്ങളും അറിയുന്നതിനായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Story Highlights: classes will not be online during Ramadan says Bahrain education ministry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here