യുപിയിൽ പശുവിനെച്ചൊല്ലി തർക്കം; അമ്മാവനെ കൊലപ്പെടുത്തി അനന്തരവൻ

ഉത്തർ പ്രദേശിലെ അംറോഹയിൽ അമ്മാവനെ അനന്തരവൻ കൊലപ്പെടുത്തി. പശുവിനെച്ചൊല്ലി നടന്ന തർക്കത്തിലാണ് അമ്മാവനെ മരുമകനും, സുഹൃത്തുക്കളും ചേർത്ത് കൊലപ്പെടുത്തിയത്. കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അംറോഹ ജില്ലയിലെ ഹസൻപൂരിലെ ദൗലത്പൂർ കുടി ഗ്രാമത്തിലാണ് കൊലപാതകം നടന്നതെന്ന് വാർത്താ ഏജൻസിയായ എൻഐഎ റിപ്പോർട്ട് ചെയ്തു. (Dispute over cow in UP the nephew killed his uncle)
ജഹാൻ സ്വദേശിയായ വിജേന്ദറും, അനന്തരവൻ സോനുവുമായി പശുവിനെച്ചൊല്ലി തർക്കം നടന്നിരുന്നു. തർക്കം മൂർഛിച്ചതോടെസോനുവും, കൂട്ടാളികളും, ചേർന്ന് അമ്മാവനായ വിജേന്ദറിനെ ക്രൂരമായി മർദിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അമ്മാവൻ മരിക്കുകയായിരുന്നു. സംഭവം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. നിലവിൽ നിയമ നടപടികൾ പുരോഗമിക്കുകയാണ്.കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം മറ്റ് പ്രതികളെ കൂടി പിടികൂടുമെന്നും ഹസൻപൂരിലെ സർക്കിൾ ഓഫീസർ അഭിഷേക് യാദവ് വ്യക്തമാക്കി.
Story Highlights: Dispute over cow in UP the nephew killed his uncle