സ്വർണക്കടയിലേക്ക് 15 അടി നീളമുള്ള ഭൂഗർഭ അറയുണ്ടാക്കി മോഷണം നടത്താൻ ശ്രമം; പരാജയപ്പെട്ടതോടെ ‘സോറി’ എഴുതിവച്ച് കടന്ന് കളഞ്ഞു

മീററ്റിൽ സിനിമാ സ്‌റ്റൈൽ മോഷണം. സ്വർണകടയിലേക്ക് 15 അടി നീളമുള്ള ഭൂഗർഭ അറ കുഴിച്ച് മോഷണം നടത്താനാണ് മോഷ്ടാക്കൾ ശ്രമിച്ചത്. എന്നാൽ ശ്രമം പാഴായതോടെ സ്വർണക്കടയുടമയ്ക്ക് ‘സോറി’ എഴുതിവച്ച് മോഷ്ടാക്കൾ കടന്ന് കളയുകയായിരുന്നു. ( robbers leave apology note inside jewelry store )
മാരട്ടിലെ റിതാനി എന്ന പ്രദേശത്തെ സ്വർണക്കടയിലാണ് മോഷണശ്രമം നടന്നത്. വ്യാഴാഴ്ച രാവിലെ ദീപക് കുമാർ എന്ന കടയുടമ കട തുറക്കാൻ വന്നതോടെയാണ് മോഷണ ശ്രം കണ്ടെത്തുന്നത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കടയിലുണ്ടായിരുന്ന കൃഷ്ണ വിഗ്രഹം ഭിത്തി അഭിമുഖമായി തിരിച്ച് വച്ചിരിക്കുന്നതും കാണാമായിരുന്നു. ‘ദൈവം നോക്കി നിൽക്കെ മോഷണം നടത്താനുള്ള ബുദ്ധിമുട്ട്’ കാരണമാകാം ഇതെന്നാണ് കടയുടമ പറഞ്ഞത്. ഇതിന് പിന്നാലെയാണ് മോഷ്ടാക്കൾ എഴുതിവച്ച ‘ക്ഷമാപണ കുറിപ്പ്’ ലഭിക്കുന്നത്.
ടൺ കുഴിച്ച് കടയുടെ അകത്തെത്തിയ മോഷ്ടാക്കൾ സ്വർണം സൂക്ഷിച്ചിരുന്ന മെറ്റൽ വോൾട്ട് തുറക്കാൻ ഒരു ഗ്യാസ് കട്ടർ മാത്രമാണ് കൈയിൽ കരുതിയിരുന്നത്. എന്നാൽ ശ്രമം പരാജയപ്പെടുകയായിരുന്നു. പിടിക്കപെടാതിരിക്കാൻ സിസിടിവി ഫൂട്ടേജ് അടങ്ങിയ ഹാർഡ് ഡ്രൈവ് മോഷ്ടാക്കൾ ഒപ്പം കൊണ്ടുപോയി.
സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുകയാണ്.
Story Highlights: robbers leave apology note inside jewelry store
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here