ഡിബി നൈറ്റ് സംഗീത നിശയ്ക്ക് മുന്നോടിയായി സംഗീതരാവ് സംഘടിപ്പിച്ചു

കോഴിക്കോട് ബീച്ചിനെ ഇളക്കി മറിച്ച് സംഗീത രാവ്. ഫ്‌ളവേഴ്‌സും ട്വന്റിഫോറും ചേർന്ന് സംഘടിപ്പിക്കുന്ന ഡിബി നൈറ്റ് സംഗീത നിശയ്ക്ക് മുന്നോടിയായാണ് ബീച്ചിൽ സംഗീതരാവ് സംഘടിപ്പിച്ചത്. ( music night prior to db night by flowers )
കോഴിക്കോട് ബീച്ചിൽ വാരാന്ത്യ സായാഹ്നം ആഘോഷിക്കാനെത്തിയവർ സംഗീത രാവിൽ ആറാടി. ആൾക്കൂട്ടത്തെ ഇളക്കിമറിച്ച് ടോപ് സിങ്ങർ താരങ്ങളുടെ പ്രകടനം ജനത്തെ ആവേശത്തിലാഴ്ത്തി. പാട്ട് പാടുകയും ആസ്വദിക്കുകയും ചെയ്തതിനൊപ്പം കാണികൾക്ക് ഡിബി നൈറ്റിന്റെ ടിക്കറ്റും സൗജന്യമായി ലഭിച്ചു.
വരുന്ന വ്യാഴാഴ്ച വൈകുന്നേരം അഞ്ചര മുതൽ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് ഡി ബി നൈറ്റ് അരങ്ങേറുക. അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളും ഗായകരായ ഗൗരി ലക്ഷ്മി, ജോബ് കുര്യൻ എന്നിവരും സംഗീതനിശയുടെ ഭാഗമാകും. ബുക്ക് മൈ ഷോയിലൂടെയും കോഴിക്കോട് ഗോകുലം ഗലേറിയ മാളിൽ നിന്നും ടിക്കറ്റുകൾ സ്വന്തമാക്കാം.
Story Highlights: music night prior to db night by flowers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here