Advertisement

പാവപ്പെട്ടവരുടെ ക്ഷേമത്തിനായി സുതാര്യമായ ഭരണമാണ് ബിജെപി സര്‍ക്കാര്‍ തൃപുരയില്‍ കാഴ്ചവയ്ക്കുന്നത്; അമിത് ഷാ

February 7, 2023
Google News 2 minutes Read

പാവപ്പെട്ടവരുടെ ക്ഷേമത്തിനായി സുതാര്യമായ ഭരണമാണ് ബിജെപി സര്‍ക്കാര്‍ തൃപുരയില്‍ കാഴ്ച്ചവെക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്നാൽ സിപിഐഎമ്മിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തി.(amit shah against congress and cpim)

ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അമിത് ഷായുടെ വിമര്‍ശനം. രണ്ട് പാര്‍ട്ടികളും ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ ത്രിപുരയിലെ ബിജെപി സര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണവും ഉയര്‍ന്നിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

Read Also:‘ഇന്ധന സെസ് പിൻവലിക്കണം’; സഭാകവാടത്തില്‍ 4 പ്രതിപക്ഷ എംഎൽഎമാർ സത്യഗ്രഹത്തിൽ

‘ത്രിപുരയില്‍ 30 വര്‍ഷത്തോളമുള്ള കമ്മ്യൂണിസ്റ്റ് ഭരണവും 15 വര്‍ഷത്തോളമുള്ള കോണ്‍ഗ്രസിന്റെ ഭരണവും അഞ്ച് വര്‍ഷം മാത്രമുള്ള ബിജെപി ഭരണവും താരതമ്യപ്പെടുത്തിയാല്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യമാകും. കമ്മ്യൂണിസ്റ്റുകാര്‍ ക്രിമിനലുകളാണ്. കോണ്‍ഗ്രസുകാര്‍ അഴിമതിക്കാരാണ്. ഇരുവരും സംസ്ഥാനത്തിനും ജനങ്ങള്‍ക്കും എതിരായാണ് പ്രവര്‍ത്തിച്ചത്.’, അമിത് ഷാ പറഞ്ഞു.

ബിജെപിക്കെതിരെ ഒരു അഴിമതി ആരോപണം പോലും ആര്‍ക്കും ഉന്നയിക്കാനില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ ബിജെപി സുതാര്യമായാണ് ഭരിക്കുന്നത്. ബിജെപി ഭരണം ഗോത്രവിഭാഗത്തോടുള്ള അനീതി അവസാനിപ്പിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

Story Highlights: amit shah against congress and cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here