Advertisement
kabsa movie

തൃശൂരിൽ സ്കൂൾ ബസിന് നേരെ കല്ലേറ്; ബസിന് പിന്നിലെ ഗ്ലാസ് തകർന്നു

February 7, 2023
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തൃശൂരിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസിന് നേരെ കല്ലേറ്. ചെറുതുരുത്തി പുതുശേരി എസ് എൻ ടി ടി ഐ സ്കൂളിന്റെ ബസിന് നേരെയാണ് കല്ലേറുണ്ടായത്. വൈകിട്ട് മൂന്നേകാലോടെ സ്കൂൾ വിട്ട് വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ബസിന് നേരെയാണ് കല്ലെറിഞ്ഞത്. കല്ലേറിൽ ബസിന്റെ പിന്നിലെ ഗ്ലാസ് തകർന്നു.

കല്ലെറിഞ്ഞത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കല്ലേറിൽ വിദ്യാർത്ഥികൾക്കോ ബസ് ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല. കല്ലെറിഞ്ഞയാള്‍ ഓടിപ്പോകുന്നത് കണ്ടതായി ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also:ഇന്ധന സെസ്; സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്; പൊലീസിന് നേരെ കല്ലേറ്

Story Highlights: School bus attacked in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement