Advertisement

തിരശീലയുയരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ അറിയാം ഡിബി നൈറ്റിന്റെ അണിയറ വിവരങ്ങൾ!

February 8, 2023
3 minutes Read
dB night by flowers
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’ നാളെ കോഴിക്കോട് തിരശീലയുയരും. കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന സംഗീത നിശയിൽ അവിയൽ, തൈകൂടം ബ്രിഡ്ജ് എന്നീ ബാൻഡുകളും പ്രിയ ഗായിക ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ എന്നിവരും ചേർന്ന് സംഗീത വിരുന്നൊരുക്കും. പരിപാടിയുടെ അവസാന ഘട്ട ഒരുക്കങ്ങൾ കോഴിക്കോട് പുരോഗമിക്കുന്നു. പ്രോഗ്രാമിന്റെ അവസാനഘട്ട പ്രവർത്തങ്ങൾക്കിടയിൽ അണിയറപ്രവർത്തകർ 24നോട് നാളത്തെ പ്രോഗ്രാമിന്റെ പ്രത്യേകതകളെ പറ്റിയും പ്രതീക്ഷകളെ പറ്റിയും വ്യക്തമാക്കിയിരുന്നു. DB Night by flowers is just few hours away

കോഴിക്കോടിന് ഒരു പുതിയൊരു അനുഭവം ആയിരിക്കും ഈ പ്രോഗ്രാം എന്ന് ഡിബി നൈറ്റിന്റെ പ്രൊഡ്യൂസർ സിഎസ് ശ്രീരാജ് 24നോട് പറഞ്ഞു. സാധാരണ നമ്മൾ കണ്ടു ശീലിച്ച പ്രോഗ്രാമുകൾ പോലെയോ ഫ്ലവർസ് മുൻപ് ചെയ്ത ഇവെന്റുകൾ പോലെയോ ആയിരിക്കില്ല ഡിബി നൈറ്റ്. ഒരു മ്യൂസിക് ഫെസ്റ്റിവൽ ആണ്. ജനങ്ങൾക്ക് ഇടയിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. നാളെ വരുന്നവർക്ക് പ്രോഗ്രാം ഏറ്റവും മികച്ച രീതിയിൽ ആസ്വദിക്കാനുള്ള ഒരുക്കങ്ങളും ചെയ്തിട്ടുണ്ടെന്ന് ശ്രീരാജ് വ്യക്തമാക്കി.

Read Also: ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീത മാമാങ്കം നാളെ

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ നാല് ബാൻഡുകൾ ഒരുമിച്ച് വരുന്നു എന്നതാണ് ഡിബി നൈറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. ഡിബിയുടെ ആദ്യത്തെ പ്രോഗ്രാം ആയതിനാൽ തന്നെ ആ മാറ്റം ഡിസൈനിൽ അടക്കം കൊണ്ടുവരാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. ലിയനാർഡോ ഡാവിഞ്ചിയുടെ വിട്രൂവിയൻ മാൻ എന്ന പെയിന്റിംഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയതാണ് ഡിബിയുടെ ലോഗോ. ടിക്കറ്റുകൾ നല്ല രീതിയിൽ വിറ്റ് പോകുന്നുണ്ട്. അതിനാൽ നാളെ വലിയൊരു സംഘം സംഗീത ആസ്വാദകരെ പ്രോഗ്രാമിലേക്ക് പ്രതീക്ഷിക്കുന്നുണ്ട് എന്ന് ഡിബി നൈറ്റിന്റെ ക്രീയേറ്റീവ് ഡിസൈനറും ഫ്ലവർസിന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് കൂടിയായ വിവേക് എ.എൻ പറഞ്ഞു.

50000 ചതുരശ്ര അടിയിൽ നടത്താവുന്ന ഏറ്റവും മികച്ച ദൃശ്യ വിസ്മയമാണ് നാളത്തെ ഡിബി നൈറ്റ് എന്ന് ഛായാഗ്രാഹകൻ ബിജു കെ കൃഷ്ണൻ പറഞ്ഞു. സംഗീതത്തെ ചേർത്ത് നിർത്തുന്ന നല്ല സംഗീത ആസ്വാദകരുള്ള നാട്ടിലാണ് ഞങ്ങൾ നിൽക്കുന്നത്. അതിനാൽ അവർക്ക് വേണ്ടി ഫ്ലവർസ് ടിവി ഏറ്റവും മികച്ച ഷോ നാളെ സമ്മാനിക്കും. മനസിനെയും ശരീരത്തെയും ഏറ്റവും അധികം ത്രസിപ്പിക്കുന്ന ഒരു പ്രോഗ്രാം ആയിരിക്കും നാളെത്തേത് എന്ന് അദ്ദേഹം വ്യക്തമാക്കി

ഇന്ന് രാത്രി മുതൽ സൗണ്ട് ചെക്ക് ആരംഭിക്കുകയാണ്. നാളെ വൈകീട്ട് സൗണ്ട് ചെക്ക് തീരുന്നതോടെ പ്രായവ്യത്യാസമെന്യേ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഒരു പ്രോഗ്രാമിന് അരങ്ങൊരുങ്ങും എന്ന പ്രോഗ്രാമിന്റെ സൗണ്ട് എഞ്ചിനീയർ ടിജോ മണിമല പറഞ്ഞു.

പ്രോഗ്രാം വേദിയിൽ നാളെ ടിക്കറ്റുകൾ ലഭ്യമായിരിക്കും. കൂടാതെ, ബുക്ക് മൈ ഷോ വഴിയും ഗോകുലം ഗലേറിയ വഴിയും ടിക്കറ്റുകൾ സ്വന്തമാക്കാം.

Story Highlights: DB Night by flowers is just few hours away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement