ആവേശത്തിരയിലാറാടി കാലിക്കറ്റ്; ജനങ്ങളെ ചുവടുവെപ്പിച്ച് ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്

കോഴിക്കോടിനെ ആവേശ തിരയിലാഴ്ത്തി ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് പുരോഗമിക്കുന്നു. കോഴിക്കോട് സരോവരം പാർക്കിലെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് ഫ്ളവേഴ്സും ട്വന്റി ഫോറും ചേർന്ന് സംഘടിപ്പിക്കുന്ന ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് അരങ്ങേറുന്നത്. പദയാത്രയെന്ന ഒരൊറ്റ ഗാനത്തിലൂടെ യുവാക്കളുടെ പ്ലേലിസ്റ്റിൽ സ്വന്തമായൊരു സ്ഥാനം കണ്ടെത്തിയ ഗായകൻ ജോബ് കുര്യൻ. ഗോദയിലെ ‘ആരോ നെഞ്ചിൽ’ എന്ന ഗാനത്തിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട ഗായിക ഗൗരി ലക്ഷ്മി. മലയാളത്തിലെ സംഗീതാസ്വാദകരെ മ്യൂസിക് ബാന്റുകളുടെ പുത്തൻ മാറ്റങ്ങളിലേക്ക് നയിച്ച അവിയലും തൈക്കുടം ബ്രിഡ്‌ജും. ഇവരെല്ലാം ഒത്തു ചേരുന്ന സംഗീത ഭൂമിയായി കോഴിക്കോട് ട്രേഡ് സെന്റർ മാറിയിരിക്കുന്നു. db night by flowers at calicut
ആയിരക്കണക്കിന് ആളുകൾ നിലവിൽ ഡിബി നൈറ്റിന്റെ വേദിയിൽ പാട്ടുകൾക്കൊപ്പം ചുവടുവെക്കുന്നുണ്ട്. വൈകുന്നേരം അഞ്ച് മണിക്കാണ് ഡിബി നൈറ്റ് ആരംഭിച്ചത്. ജോബ് കുര്യനും ഗൗരി ലക്ഷ്മിയും അവിയലും തൈക്കുടം ബ്രിഡ്‌ജും മൈക്ക് കയ്യിലെടുത്തപ്പോൾ കാണികൾ സംഗീതത്തിന്റെ മായാലോകത്ത് എത്തി. ആളുകൾ അവർ പോലും അറിയാതെ കൈകൾ ഉയർത്തി പാട്ടിനൊപ്പം താളം പിടിക്കുവാനും തുടങ്ങി. തന്റെ ട്രേഡ്മാർക്കായ ലുങ്കി ധരിച്ച് അവിയൽ ബാൻഡിന്റെ മുഖങ്ങളിൽ ഒരാളായ ഗായകൻ ടോണി ജോൺ സദസ്സിലെത്തിയത് കാണികളുടെ ആരവങ്ങൾ ഏറ്റുവാങ്ങി. പാട്ടുകൾ കൊണ്ട് സദസ്സിനെ കയ്യിലെടുത്തു ഗായകൻ.
കാണികൾക്ക് കേവലം പാട്ടു കേൾക്കുക എന്നതിനപ്പുറം പൂർണമായ തോതിൽ ആസ്വദിക്കാനുള്ള എല്ലാവിധ സജ്ജീകരങ്ങളും ഡിബി നൈറ്റിൽ ഒരുക്കിയിട്ടുണ്ട്.
Story Highlights: db night by flowers at calicut
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here