Advertisement

ടേക്ക് ഓഫിന് ശേഷം വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി; ഒഴിവായത് വന്‍ അപകടം; അന്വേഷണം പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

February 9, 2023
Google News 3 minutes Read
lost control of qatar airways aircraft after take off

ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനം ടേക്ക് ഓഫ് ചെയ്ത ശേഷം നിയന്ത്രണം നഷ്ടപ്പെട്ടതില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ദോഹയിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്ന ബോയിംഗ് ഡ്രീംലൈനര്‍ വിമാനമാണ് ടേക്ക് ഓഫ് ചെയ്ത ശേഷം പൈലറ്റിന്റെ ‘സാഹചര്യബോധം’നഷ്ടമായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ടത്. lost control of qatar airways aircraft after take off

ജനുവരി 10നായിരുന്നു സംഭവം. QR161 ദോഹ-കോപന്‍ഹേഗ് വിമാനം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ടേക്ക് ഓഫ് ചെയ്തത്. വിമാനം 1850 അടി ഉയരത്തിലെത്തിയപ്പോള്‍ പൈലറ്റിന് ബോധം നഷ്ടപ്പെട്ടെന്നാണ് ദി ഏവിയേഷന്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സെക്കന്റുകള്‍ക്കുള്ളില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും താഴ്ചയിലേക്ക് കൂപ്പുകുത്തുകയുമായിരുന്നു. ഫ്‌ളൈറ്റ് ഡയറക്ടറുടെ നിര്‍ദേശമില്ലാതെയായിരുന്നു ടേക്ക് ഓഫിന് ശേഷമുള്ള വിമാനത്തിന്റെ നിയന്ത്രണം. ആറ് മണിക്കൂറിന് ശേഷമാണ് കോപ്പന്‍ഹേഗില്‍ വിമാനം സുരക്ഷിതമായി ഇറങ്ങിയത്.

ദോഹയില്‍ നിന്ന് പുറപ്പെടുന്ന സമയത്ത് ഫസ്റ്റ് ഓഫീസര്‍ ആണ് നവിമാനം പറത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ക്യാപ്റ്റന്റെ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്.

Read Also: ഈ വര്‍ഷത്തെ ഹജ്ജിനുള്ള രജിസ്‌ട്രേഷന്‍ തീയതി പ്രഖ്യാപിച്ച് യുഎഇ

‘ജനുവരി 10ന് ദോഹയില്‍ നിന്ന് കോപ്പന്‍ഹേഗനിലേക്ക് പറന്ന QR161 വിമാനവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവം അറിഞ്ഞ ഉടന്‍ അധികൃതരെ വിവരമറിയിക്കുകയും അന്വേഷണത്തിന് പ്രഖ്യാപിക്കുകയും ചെയ്തു. സുരക്ഷ, പരിശീലനം, റിപ്പോര്‍ട്ടിംഗ് എന്നീ കാര്യങ്ങളില്‍ കര്‍ശനമായ മാനദണ്ഡങ്ങളാണ് എയര്‍ലൈന്‍ പിന്തുടരുന്നത്’. എയര്‍വേയ്‌സ് കൂട്ടിച്ചേര്‍ത്തു.

Story Highlights: lost control of qatar airways aircraft after take off

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here