ഇന്ധനസെസ് പിന്‍വലിക്കില്ലെന്ന തീരുമാനം; ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും

ഇന്ധന സെസ് പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. നിയമസഭയിലേക്ക് പ്രതിപക്ഷ അംഗങ്ങള്‍ ഇന്ന് നടന്നു പ്രതിഷേധിക്കും. രാവിലെ എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് നടന്നു കൊണ്ടായിരിക്കും യുഡിഎഫ് എംഎല്‍എമാര്‍ സഭയില്‍ എത്തുക. opposition protests will continue over fuel cess
സഭക്ക് അകത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സഭാ കവാടത്തില്‍ നാല് പ്രതിപക്ഷ എം എല്‍ എമാര്‍ നടത്തുന്ന സത്യഗ്രഹ പ്രതിഷേധവും തുടരുകയാണ്. 13 ആം തീയതി സെക്രട്ടറിയേറ്റിന് മുന്നിലും കളക്ടറേറ്റുകള്‍ക്ക് മുന്നില്‍ യു ഡി എഫ് രാപ്പകല്‍ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നണി യോഗം ചേര്‍ന്ന് തുടര്‍ സമര പരിപാടികള്‍ക്കും രൂപം നല്‍കും.
വര്‍ധിപ്പിച്ച നികുതി നിര്‍ദേശങ്ങള്‍ കുറയ്ക്കില്ലെന്നാണ് ബജറ്റ് ചര്‍ച്ചയില്‍ മറുപടിയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയത്. ഇതോടെ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു. നിലവിലെ നടപടി പ്രതിസന്ധി മറികടക്കാനാണ്. ജനങ്ങള്‍ക്ക് നികുതി ഭാരമില്ല. പെട്രോള്‍-ഡീസല്‍ നികുതി വര്‍ധനയില്‍ മാറ്റമുണ്ടാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.
Read Also: കൂട്ടിയതൊന്നും കുറയ്ക്കില്ല; ഇന്ധന സെസ് കുറയ്ക്കില്ലെന്ന് ധനമന്ത്രി; പ്രതിപക്ഷ പ്രതിഷേധം തുടരും
ഇന്ധനസെസ് കുറയ്ക്കാതെ പ്രതിപക്ഷ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വി ഡി സതീശന്‍. നിയമസഭയ്ക്ക് അകത്തും പുറത്തും സമരം തുടരും. നികുതി ഭാരം ജനങ്ങളില്‍ കെട്ടിവയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സംസ്ഥാനത്ത് നികുതി അരാജകത്വമാണെന്നും ബജറ്റ്
Story Highlights: opposition protests will continue over fuel cess
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here