കോന്നി താലൂക്ക് ഓഫിസ് ജീവനക്കാരുടെ കൂട്ടമുങ്ങല്‍; മൂന്നാറിലേക്ക് നടത്തിയ വിനോദയാത്രയുടെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന്

കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. അനധികൃതമായി ജോലിയ്ക്ക് ഹാജരാകാതിരുന്ന കോന്നി തഹസീല്‍ദാര്‍ ഉള്‍പ്പെടെ 19 ഉദ്യോഗസ്ഥരാണ് നടപടി നേരിടാന്‍ പോകുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞതിന് ശേഷവും ഉദ്യോഗസ്ഥര്‍ മൂന്നാറില്‍ തുടരുകയാണെന്നാണ് വിവരം. (konni taluk office employees photos from munnar out now)

മൂന്ന് ദിവസത്തെ യാത്രയ്ക്കാണ് ജീവനക്കാര്‍ പുറപ്പെട്ടിരുന്നത്. ജീവനക്കാരുടെ ഓഫിസ് കാലിയാക്കിക്കൊണ്ടുള്ള മൂന്നാര്‍ യാത്രയുടെ കൂടുതല്‍ ദൃശ്യങ്ങളാണ് ട്വന്റിഫോറിന് ലഭിച്ചിരിക്കുന്നത്. കോന്നി താലൂക്ക് ഓഫീസില്‍ 20 ജീവനക്കാര്‍ ലീവ് എടുക്കാതെയും 19 ജീവനക്കാര്‍ ലീവിന് അപേക്ഷ നല്‍കിയും ആണ് മൂന്നാറിലേക്ക് ടൂറിന് പോയത്. വിവിധ ആവശ്യങ്ങള്‍ക്ക് മലയോരമേഖലകളില്‍ നിന്ന് ആളുകള്‍ എത്തി ഓഫീസിന് പുറത്ത് കാത്തിരുന്നപ്പോള്‍ ആയിരുന്നു ജീവനക്കാരുടെ ഈ വിനോദയാത്രയ്ക്ക് പോക്ക്. കാത്തിരുന്ന ആളുകള്‍ കാര്യം നടക്കാതിരുന്നതോടെ ഓഫീസില്‍ നിന്ന് മടങ്ങുകയും ചെയ്തു.

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ടമുങ്ങല്‍; കര്‍ശന നടപടിയെന്ന് റവന്യൂമന്ത്രിRead Also:
ട്വന്റിഫോര്‍ വാര്‍ത്ത അറിഞ്ഞ കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ സ്ഥലത്തെത്തി ഓഫീസിലെ രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ ഉദ്യോഗസ്ഥരുടെ തട്ടിപ്പ് പ്രതീക്ഷിച്ചതും അപ്പുറമാണ് കണ്ടെത്തി. 19 ജീവനക്കാരാണ് അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നത്. 20 പേര്‍ മൂന്നാറിലേക്ക് വിനോദയാത്രയ്ക്കും പോകുകയായിരുന്നു.
Story Highlights: konni taluk office employees photos from munnar out now
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here