സാമൂഹിക സുരക്ഷ സെസ് എന്ന പേരില്‍ കേരളം പെട്രോളിനും ഡീസലിനും രണ്ടു രൂപ കൂട്ടി; നിര്‍മ്മല സീതാരാമന്‍

നികുതി വര്‍ധനവില്‍ കേരളത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സംസ്ഥാനങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം. സാമൂഹിക സുരക്ഷ സെസ് എന്ന പേരില്‍ പെട്രോളിനും ഡീസലിനും കേരളം രണ്ടു രൂപ കൂട്ടി. ഹിമാചലില്‍ തെരഞ്ഞെടുപ്പിന് ശേഷം ഡീസലിന്റെ വാറ്റ് മൂന്ന് രൂപ കൂടിയെന്നും നിര്‍മ്മല സീതാരാമന്‍ കുറ്റപ്പെടുത്തി.(nirmala sitharaman criticised kerala for fuel price hike)
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ധന വില കുറച്ചെന്നും ധനമന്ത്രി പറഞ്ഞു.കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് രാജസ്ഥാനില്‍ ഇപ്പോള്‍ വായിക്കുന്നതേയുള്ളൂവെന്നും ധനമന്ത്രി പരിഹസിച്ചു.
അതേസമയം ബജറ്റിലെ നികുതി വര്‍ധനവിനെ ന്യായീകരിച്ചും, സിഎജി റിപ്പോര്‍ട്ടിനോട് പ്രതികരിച്ചും സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്തുവന്നു.
Read Also: വിൻസെന്റ് വാൻ ഗോഗ് ആർട്ട് റെസിഡൻസി അവാർഡ്; ജേതാക്കളായി രണ്ട് മലയാളി കലാകാരൻമാർ
സംസ്ഥാനത്തിന്റെ താത്പര്യം പരിഗണിച്ച് വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. സംസ്ഥാനത്തിന്റെ ധനസ്ഥിതി അത്ര മെച്ചമല്ല. എന്റെ വ്യക്തിപരമായ കാര്യത്തിന് വേണ്ടിയല്ല സെസ് ഏര്‍പ്പെടുത്തിയത്. ജനങ്ങള്‍ക്ക് വേണ്ടിയാണ്.
സര്‍ക്കാരിന്റെ താല്‍പ്പര്യം എന്താണെന്ന് മനസിലാക്കണം. ബജറ്റിന്റെ പേരില്‍ താന്‍ ഇത്രയും ആക്രമണം ഏറ്റുവാങ്ങേണ്ടതുണ്ടോ എന്നും മന്ത്രി ചോദിച്ചു.
Story Highlights: nirmala sitharaman criticised kerala for fuel price hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here