Advertisement

ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

February 11, 2023
Google News 2 minutes Read
youth was found dead in Kozhikode Medical College

കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 15 മീറ്റർ ഉയരമുള്ള മരത്തിൽ ആണ് യുവാവ് തൂങ്ങി നിൽക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ ആദിവാസി യുവാവാണിത്. വയനാട് മേപ്പാടി പാറ വയൽ സ്വദേശി വിശ്വനാഥൻ ( 46 ) ആണ് മരിച്ചത്.

Read Also: പോക്‌സോ കേസില്‍ പരോളില്‍ ഇറങ്ങിയ പ്രതി സ്‌കൂള്‍ വരാന്തയില്‍ തൂങ്ങി മരിച്ചു

മെഡിക്കൽ കോളജിൽ രോഗിയോടൊപ്പം വന്ന വിശ്വനാഥനെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഭാര്യയുടെ പ്രസവത്തിനായി എത്തിയ ഇയാളെ ഇന്നലെ രാവിലെ മുതൽ കാണാതായിരുന്നു. വീട്ടുകാരുടെ പരാതിയിൽ ഇന്നലെ പൊലീസ് മാൻ മിസിം​ഗ് കേസെടുത്തിരുന്നു.

Story Highlights: youth was found dead in Kozhikode Medical College

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here