ലോണെടുത്ത് കാമുകന് കടം കൊടുത്തു; തിരിച്ചടവ് മുടങ്ങിയതോടെ കേസുമായി യുവതി

ലോണ്‍ എടുത്ത് കാമുകന് പണം കൊടുത്ത യുവതി കേസുമായി കോടതിയില്‍. യുഎഇയിലെ അല്‍ ഐനിലാണ് സംഭവം. യുവതി ബാങ്കില്‍ നിന്ന് സ്വന്തം പേരില്‍ വ്യക്തിഗത വായ്പയെടുത്ത് കാമുകന് പണം നല്‍കുകയായിരുന്നു. കരാര്‍ പ്രകാരം പ്രതിമാസ തവണകള്‍ അടയ്ക്കുന്നതില്‍ വീഴ്ച വന്നതോടെയാണ് കാമുകനെതിരെ കേസുമായി കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി, യുവതിക്ക് 38000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ടു.
80,300 ദിര്‍ഹം(ഏതാണ്ട് 18 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ആണ് കാമുകി കാമുകന് വേണ്ടി പേഴ്‌സണല്‍ ലോണെന്ന പേരില്‍ ബാങ്ക് വായ്പയായി എടുത്തത്. എന്നാല്‍ കാമുകന്‍ മാസ തവണ കൃത്യമായി അടയ്ക്കാന്‍ തയ്യാറായില്ല. ഇതോടെ കോടതിയെ സമീപിച്ച യുവതി, തനിക്ക് സംഭവിച്ച ധാര്‍മികവും സാമ്പത്തികവുമായ നാശനഷ്ടങ്ങള്‍ക്ക് 15,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു.
പ്രതിയുമായി താന്‍ അടുപ്പത്തിലായിരുന്നെന്നും പ്രതിക്കുണ്ടായ ചില സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് തന്നോട് 75000 ദിര്‍ഹം വായ്പയെടുത്ത് സഹായിക്കാന്‍ പറഞ്ഞതായും പരാതിയില്‍ പറയുന്നു. നാല് വര്‍ഷത്തിനുള്ളില്‍ 1800 ദിര്‍ഹം വീതം പ്രതിമാസം ഗഡുക്കളായി അടയ്ക്കണമായിരുന്നു. ഇതിനായി കരാറിലും ഒപ്പുവച്ചു. എന്നാല്‍ 36000 ദിര്‍ഹം അടച്ചതോടെ ബാക്കി അടവ് അടയ്ക്കാന്‍ യുവാവ് തയ്യാറായില്ല. ഇതോടെയാണ് യുവതി കാമുകനെതിരെ കേസുമായി കോടതിയിലെത്തിയത്.
Story Highlights: man ordered to pay girlfriend Dh 38000 after refusing to pay loan she took for him
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here