Advertisement

ചവറ്റുകുട്ടയില്‍ ഒളിപ്പിച്ച പണം മോഷ്ടിച്ചു, കിട്ടിയത് നാട്ടിലേക്കുമയച്ചു; ദുബായില്‍ രണ്ട് പ്രവാസികള്‍ക്ക് തടവ് ശിക്ഷ

February 12, 2023
Google News 3 minutes Read
Two expats jailed for stealing 815000 dirhams from dustbin dubai

ദുബായില്‍ ചവറ്റുകുട്ടയില്‍ നിന്ന് 8,15,000 ദിര്‍ഹം മോഷ്ടിച്ചതിന് രണ്ട് പ്രവാസി യുവാക്കള്‍ക്ക് തടവ് ശിക്ഷ. ഒരു അറബ് യുവതി താന്‍ താമസിക്കുന്ന വില്ലയുടെ ടെറസിലെ ചവറ്റുകുട്ടയില്‍ ഒളിപ്പിച്ച പണമാണ് മെയിന്റനന്‍സ് തൊഴിലാളികളായ യുവാക്കള്‍ മോഷ്ടിച്ചത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതികളെ മൂന്ന് മാസത്തെ തടവിന് കോടതി വിധിച്ചു.Two expats jailed for stealing 815000 dirhams from dustbin dubai

സ്വദേശി യുവതി സ്ഥലത്തില്ലാത്തപ്പോഴാണ് പണം നഷ്ടമായതെന്ന് പരാതിയില്‍ പറയുന്നു. വില്ലയില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചപ്പോഴാണ് അന്വേഷണ സംഘത്തിന് യുവാക്കളിലേക്കുള്ള തെളിവുകള്‍ കിട്ടിയത്. വില്ലയിലെ എസി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി എത്തിയവരാണ് പിടിയിലായത്. രണ്ട് തൊഴിലാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

Read Also: ഈ വര്‍ഷത്തെ ഹജ്ജിനുള്ള രജിസ്‌ട്രേഷന്‍ തീയതി പ്രഖ്യാപിച്ച് യുഎഇ

ചോദ്യം ചെയ്യലില്‍, ചവറ്റുകുട്ടയില്‍ നിന്ന് കിട്ടിയ പണം ഇരുവരും പങ്കിട്ടെടുക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് പ്രതികള്‍ സമ്മതിച്ചു. നാട്ടില്‍ താമസിക്കുന്ന തന്റെ കുടുംബത്തിന് 3,45,000 ദിര്‍ഹം അയച്ചുകൊടുത്തതായി ഒന്നാം പ്രതിയായ യുവാവ് പറഞ്ഞു. 3,22000 ദിര്‍ഹം രണ്ടാം പ്രതിയും നാട്ടിലേക്കയച്ചു. പ്രതികളെ മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ച കോടതി, ഇവരെ നാടുകടത്താനും പിഴയായി 1,65,000 ദിര്‍ഹം ഈടാക്കാനും ഉത്തരവിട്ടു.

Story Highlights: Two expats jailed for stealing 815000 dirhams from dustbin dubai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here