Advertisement

വനിതാ ഐപിഎൽ ലേലം; ചരിത്രമെഴുതി മലയാളി താരം മിന്നു മണി ഡൽഹി ക്യാപിറ്റൽസിൽ

February 13, 2023
Google News 5 minutes Read
Delhi Capitals buy Kerala player Minnu Mani

പ്രഥമ വനിത ഐപിഎല്ലിലേക്ക് മലയാളി ഓൾ റൗണ്ടർ മിന്നു മണിയെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. പ്രഥമ വനിത ഐപിഎല്ലിൽ ഒരു ടീം സ്വന്തമാക്കുന്ന ആദ്യ മലയാളി താരമാണ് മിന്നു. ആഭ്യന്തര മത്സരങ്ങളിൽ കേരളത്തിനായി നടത്തുന്ന മികച്ച പ്രകടനകളാണ് ഐപിഎല്ലിലേക്ക് താരത്തെ എത്തിച്ചത്. പത്ത് ലക്ഷം രൂപ അടിസ്ഥാനവിലയുള്ള താരത്തെ മുപ്പത് ലക്ഷം രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് ടീമിലെടുത്തത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആയിരുന്നു താരത്തിന് വേണ്ടി ലേലത്തിൽ ഉണ്ടായിരുന്ന മറ്റൊരു താരം. Delhi Capitals buy Kerala player Minnu Mani

Read Also: വനിതാ ഐപിഎല്‍ താരലേലം; സ്മൃതിയെ സ്വന്തമാക്കി ബാംഗ്ലുര്‍, ഹര്‍മന്‍പ്രീത് മുംബൈയില്‍

വയനാട് എടപ്പാടി സ്വദേശിയാണ് മിന്നു മണി. സമീപപ്രദേശങ്ങളിൽ ക്രിക്കറ്റ് കളിച്ചു നടന്ന മിന്നുവിന്റെ ജീവിതരഹത്തിൽ വഴിത്തിരിവ് ഉണ്ടായത് മാനന്തവാടി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ചേർന്നതോടെയാണ്. അവിടെ നിന്ന് കേരള ടീമിലും ഇന്ത്യയുടെ എ ടീമിലും താരം സ്ഥാനം കണ്ടെത്തി. ഇന്ത്യയുടെ എ ടീമിൻെറ ഭാഗമായി മിന്നു ബംഗ്ലാദേശ് പര്യടനത്തിലും വനിതാ ഏഷ്യൻ കപ്പിലും പങ്കെടുത്തിട്ടുണ്ട്.

പ്രഥമ വനിതാ ഐപിഎല്ലിലെ താരലലേത്തിൽ ഇന്ത്യൻ താരം സ്മൃതി മന്ദാനയെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 3.40 കോടിക്ക് സ്വന്തമാക്കി. ലേലത്തിൽ ഒരു താരത്തിന് ലഭിച്ച ഏറ്റവും ഉയർന്ന വിലയായിരുന്നു സ്‌മൃതിയുടേത്. ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ 1.80 കോടി രൂപക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.

Story Highlights: Delhi Capitals buy Kerala player Minnu Mani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here