Advertisement

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പാകിസ്താൻ സ്വദേശി പിടിയിൽ

February 13, 2023
Google News 2 minutes Read
sharjah malayali stabbed to death

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീമാണ് മരിച്ചത്. 36 വയസായിരുന്നു. സംഭവത്തിൽ പാകിസ്താൻ സ്വദേശി പൊലീസ് പിടിയിലായി. ഇന്നലെ രാത്രി 12:30 യോടെയാണ് ഷാർജ ബുതീനയിൽ സംഭവം നടന്നത്. ( sharjah malayali stabbed to death )

തന്റെ സ്ഥാപനത്തിന് സമീപത്തെ കഫിറ്റീരിയയിൽ സഹപ്രവർത്തകരും പാകിസ്താൻ സ്വദേശിയും തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു ഹക്കീം. പ്രകോപിതനായി പാകിസ്താൻ സ്വദേശി കത്തികൊണ്ട് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു. രണ്ട് മലയാളികൾക്കും ഒരു ഈജിപ്ത് പൗരനും കൂടി ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്.

Story Highlights: sharjah malayali stabbed to death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here