ഐസിസിയുടെ ജനുവരിയിലെ മികച്ച പുരുഷ താരമായി ശുഭ്മാൻ ഗിൽ

ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ജനുവരിയിലെ മികച്ച പുരുഷ താരമായി ഇന്ത്യൻ ബാറ്റ്സ്മാൻ ശുഭ്മാൻ ഗില്ലിനെ തെരഞ്ഞെടുത്തു. ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്, ന്യൂസിലൻഡ് ഓപ്പണർ ഡെവോൺ കോൺവെ എന്നിവരെ പിന്തള്ളിയാണ് ഗിൽ പുരസ്‌കാരം നേടിയത്. ഒരു ഡബിൾ സെഞ്ച്വറി അടക്കം 567 റണ്ണുകൾ താരം ജനുവരിയിൽ അടിച്ചെടുത്തിട്ടുണ്ട്. Shubman Gill named ICC Men’s POTM award for January
കഴിഞ്ഞ വർഷം ഡിസംബറിൽ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയിരുന്നു താരം. അതിന്റെ തുടർച്ചായി ഈ വർഷം ജനുവരിയിൽ ശുഭ്മാൻ ഗിൽ ട്വന്റി ട്വന്റി ക്രിക്കറ്റിൽ തന്റെ അരങ്ങേറ്റം നടത്തി. ശ്രീ ലങ്കയ്ക്ക് എതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ മെച്ചപ്പെട്ട പ്രകടനം തരത്തിൽ നിന്ന് ഉണ്ടായില്ല. മൂന്നാമത്തെ മത്സരത്തിൽ നിർണായകമായ 46 റണ്ണുകൾ നേടി ഇന്ത്യയുടെ പരമ്പര വിജയത്തിന് വഴിയൊരുക്കിയത് ഗില്ലാണ്. അതിന്റെ തുടർച്ചയായ മൂന്ന് ഏകദിന ഇന്നിഗ്‌സുകളിൽ ലങ്കയ്ക്ക് എതിരെ ആകെ 207 റണ്ണുകൾ താരം അടിച്ചെടുത്തു.
Read Also: വനിതാ ഐപിഎല്‍ താരലേലം; സ്മൃതിയെ സ്വന്തമാക്കി ബാംഗ്ലുര്‍, ഹര്‍മന്‍പ്രീത് മുംബൈയില്‍
ജനുവരി 18ന് താരം തന്റെ ഏകദിന ക്രിക്കറ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി കുറിച്ചു. ന്യൂസിലന്റിനെതിരായ മത്സരത്തിൽ ഏക ദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം ഗിൽ സ്വന്തമാക്കി. ഏക ദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന അഞ്ചമത്തെ മാത്രം താരമാണ് ശുഭ്മാൻ ഗിൽ. ട്വന്റി ട്വന്റി ക്രിക്കറ്റിൽ തന്റെ ആദ്യ സെഞ്ച്വറി നേടിയാണ് താരം ഫെബ്രുവരി മാസം ആരംഭിച്ചത്. ഇതോടുകൂടി സുരേഷ് റെയ്‌ന, രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോഹ്‌ലി എന്നിവർക്കൊപ്പം മൂന്ന് അന്താരാഷ്ട്ര ഫോർമാറ്റുകളിലും സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാൻ കൂടിയായി ഈ യുവതാരം മാറി.
Story Highlights: Shubman Gill named ICC Men’s POTM award for January
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here