ബാങ്കിൽ തിരിച്ചടയ്ക്കാനുള്ളത് 1 കോടി 38 ലക്ഷം രൂപ; ജപ്തി ഭീഷണിയെ തുടർന്ന് മധ്യവയസ്കൻ ജീവനൊടുക്കി
February 13, 2023
3 minutes Read

ബാങ്ക് ജപ്തി ഭീഷണിയെ തുടർന്ന് പാലക്കാട് മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. കള്ളിക്കാട് കെഎസ്എം മൻസിലിൽ അയ്യൂബ് (60) ആണ് ആത്മഹത്യ ചെയ്തത്. മരുമകന്റെ ബിസിനസ് ആവശ്യത്തിനായി സ്വകാര്യ ബാങ്കിൽ നിന്നും ഇദ്ദേഹം വൻ തുക ലോൺ എടുത്തിരുന്നു. ( Threat of bank foreclosure middle aged man committed suicide ).
1 കോടി 38 ലക്ഷം രൂപയാണ് തിരിച്ചടക്കാൻ ഉണ്ടായിരുന്നത്. ജപ്തി നോട്ടീസ് വന്നതിൽ മാനസിക വിഷമത്തിലായിരുന്നു ഇദ്ദേഹം. പുലർച്ചെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്ത് പൊലീസെത്തി അന്വേഷണം നടത്തുകയാണ്.
Story Highlights: Threat of bank foreclosure middle aged man committed suicide
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement