ഹൈദരാബാദ് കേന്ദ്രസർവകലാശാലയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

ഹൈദരാബാദ് കേന്ദ്രസർവകലാശാലയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. സ്റ്റുഡൻറ്സ് യൂണിയൻ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഘർഷം. വിദ്യാർഥി യൂണിയൻ ഭാരവാഹികളും എബിവിപി പ്രവർത്തകരും തമ്മിൽ രാത്രിയിലാണ് സംഘർഷമുണ്ടായത്.പ്രകോപനമില്ലാതെയാണ് എബിവിപി പ്രവർത്തകർ ആക്രമണം നടത്തിയതെന്ന് എസ്എഫ്ഐ ആരോപിക്കുന്നു.(clash between students in hyderabad central university)
സംഘർഷത്തിൽ പ്രതിഷേധിച്ച് രാത്രി വൈകിയും യൂണിയന്റെ നേതൃത്വത്തിൽ സർവകലാശാലയിൽ പ്രതിഷേധം നടന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി യൂണിയൻ റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെ എബിവിപി പ്രവർത്തകർ വേദിയിലേക്ക് ഇരച്ചു കയറി. യൂണിയൻ ഭാരവാഹികളെയും പ്രവർത്തകരെയും എബിവിപി പ്രവർത്തകർ ആക്രമിച്ചതായി എസ്എഫ്ഐ ആരോപണമുണ്ട്.പൊലീസ് നോക്കി നിന്നെന്നും ഇടപെട്ടില്ലെന്നും യൂണിയൻ പറയുന്നു.
Story Highlights: clash between students in hyderabad central university
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here