ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം; അഖണ്ഡ ഭാരതം’ വൈകാതെ സത്യമാകുമെന്ന് യോഗി ആദിത്യനാഥ്

അഖണ്ഡ ഭാരതം’ വൈകാതെ സത്യമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യ ഹിന്ദു രാഷ്ട്രം ആണെന്നും ഹിന്ദു എന്നത് സാംസ്കാരിക പദം ആണെന്നും യോഗി പറഞ്ഞു. ട്വിറ്ററിൽ പങ്കുവച്ച അഭിമുഖ വിഡിയോയിലാണു പരാമർശം.(hindu rashtra akhand bharat will come yogi adityanath)
‘അഖണ്ഡ ഭാരതം’ എന്ന ആശയം യാഥാർഥ്യമാക്കും. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്.ഇന്ത്യയിലെ എല്ലാ പൗരന്മാരും ഹിന്ദുക്കളാണ്. ഹിന്ദു എന്നത് എല്ലാ ഇന്ത്യക്കാരുടെയും സാംസ്കാരിക പൗരത്വമാണ്. ഹിന്ദു ഒരു മതമോ വിഭാഗമോ അല്ല. മതം, വിശ്വാസം, വിഭാഗം എന്നിവയെ ഹിന്ദുവുമായി കൂട്ടിച്ചേർത്തു മനസ്സിലാക്കുന്നത് തെറ്റിദ്ധാരണയാണെന്ന് യോഗി പറഞ്ഞു.
എല്ലാ ഇന്ത്യക്കാർക്കും ഭരണഘടനയോട് ഉന്നത ബഹുമാനം വേണം, അതാണു നമ്മുടെ വഴികാട്ടിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ആധ്യാത്മിക ലോകത്തിൽ പാകിസ്താൻ എന്നൊരു രാജ്യം യഥാർഥത്തിൽ ഇല്ല. യഥാർഥത്തിൽ ഇല്ലാത്തത് ഏറെക്കാലം അതിജീവിച്ചു എന്നതുതന്നെ ഭാഗ്യമാണ്. ഇന്ത്യയുമായി ചേരാനാണ് പാകിസ്താനും ആഗ്രഹിക്കുന്നതെന്നും യോഗി കൂട്ടിച്ചെർത്തു.
Story Highlights: hindu rashtra akhand bharat will come yogi adityanath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here