Advertisement

ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ സിപിഐഎം അനിവാര്യമായ തകർച്ച ഏറ്റുവാങ്ങുന്നു: കെ.സുരേന്ദ്രൻ

February 16, 2023
Google News 2 minutes Read

സിപിഎമ്മിൻ്റെ ശക്തികേന്ദ്രങ്ങളായ ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ അനിവാര്യമായ തകർച്ച ഏറ്റുവാങ്ങുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ചരട് വലിച്ച നേതാക്കളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവാത്തത് അത്ഭുതപ്പെടുത്തുന്നു. ലഹരിമാഫിയ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന സിപിഐഎം നേതാക്കളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.(k surendran against cpim)

Read Also: കൃത്രിമം നടന്നെന്ന് ആരോപണം; പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ ഹൈക്കോടതി കസ്റ്റഡിയിലുള്ള വോട്ട് പെട്ടികൾ ഇന്ന് പരിശോധിക്കും

കണ്ണൂർ ജില്ലയിലെ സിപിഐഎമ്മിൻ്റെ ഉൾപാർട്ടി പ്രശ്നങ്ങൾ തെളിയാത്ത പല സ്വർണ്ണക്കടത്ത് കേസുകളിലേക്കും വിരൽചൂണ്ടുന്നതാണ്. കണ്ണൂർ ജില്ലയിലെ സിപിഐഎം നേതാക്കളാണ് മലബാറിലെ സ്വർണ്ണക്കടത്ത് സംഘങ്ങളെ നിയന്ത്രിക്കുന്നതെന്ന് ബിജെപി നേരത്തെ തന്നെ പറഞ്ഞിരുന്നതായി സുരേന്ദ്രൻ പറഞ്ഞു.

ആലപ്പുഴയിലെ ലഹരിമാഫിയയുമായുള്ള സിപിഐഎം നേതാക്കളുടെ ബന്ധം പകൽ പോലെ വ്യക്തമായിരിക്കുകയാണ്. സിപിഐഎമ്മിലെ തന്നെ ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വന്നത് തെരുവ് യുദ്ധത്തിന് കാരണമായിരിക്കുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചെർത്തു.

Story Highlights: k surendran against cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here