ഗോവ ചെന്നൈയിനോട് തോറ്റു; പ്ലേ ഓഫ് യോഗ്യത നേടി ബ്ലാസ്റ്റേഴ്സ്

ഐഎസ്എലിൽ പ്ലേ ഓഫ് യോഗ്യത നേടി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എഫ്സി ഗോവ ചെന്നൈയിൻ എഫ്സിയോട് പരാജയപ്പെട്ടതോടെയാണ് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചത്. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടാലും ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഘട്ടത്തിൽ നിന്ന് പുറത്താവില്ല.
നിലവിൽ 31 പോയിൻ്റുള്ള ബ്ലാസ്റ്റേഴ്സ് പോയിൻ്റ് പട്ടികയിൽ മൂന്നാമതാണ്. എടികെ മോഹൻ ബഗാനും ഹൈദരാബാദ് എഫ്സിക്കുമെതിരെയാണ് ഇനി കേരളം കളിക്കേണ്ടത്. അഞ്ചാമതുള്ള എടികെയ്ക്ക് 28 പോയിൻ്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദിന് 39 പോയിൻ്റും.
ഒരു പുതിയ തീരം കീഴടക്കാനായി ⚔️⚽️
— Kerala Blasters FC (@KeralaBlasters) February 16, 2023
𝗪𝗘 𝗔𝗥𝗘 𝗢𝗡 𝗢𝗨𝗥 𝗪𝗔𝗬! 🟡🔵#ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/DD1uIdes9e
Story Highlights: kerala blasters play off isl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here