‘ഇന്ത്യ ആപ്കാ കാ സ്വത്ത് നഹീ ഹേ’; എബിവിപിക്കെതിരെ ഫാത്തിമ തഹിലിയ

എബിവിപി പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ എംഎസ്എഫ് നേതാവ് ഫാത്തിമ തഹിലിയ. ഹൈദരാബാദ് യൂണുവേഴ്സിറ്റിയിലെ എംഎസ്എഫ് വിദ്യാർത്ഥികൾക്കെതിരെ ആക്രമണവുമായെത്തിയതിന് പിന്നാലെയാണ് പ്രതികരണവുമായി ഫാത്തിമ തഹിലിയ രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു ഫാത്തിമ തഹിലിയയുടെ പ്രതികരണം.(fathima thahiliya against abvp hyderabad university)
ഹൈദരാബാദ് യൂണുവേഴ്സിറ്റിയിലെ എംഎസ്എഫ് വിദ്യാർത്ഥികൾക്ക് ‘നേരെ ഗോലി മാറോ’ ‘പാകിസ്താനിൽ പോ’ എന്ന മുദ്യാവാക്യങ്ങളുമായെത്തിയ എബിവിപിക്കെതിരെ ഫേസ്ബുക്കിലൂടെയായിരുന്നു ഫാത്തിമ തഹിലിയയുടെ പ്രതികരണം. ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് പോകൂ എന്ന് ഞങ്ങളോട് ആക്രോശിക്കാൻ ഇന്ത്യ’ ആപ്കാ പിതാജീ കാ സ്വത്ത് നഹീ ഹേ സംഘീ ജീ’എന്നായിരുന്നു തഹിലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ എംഎസ്എഫ് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നതിനിടയിൽ എത്തിയ എബിവിപി പ്രവർത്തകർ സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. ആക്രമണത്തിൽ ചില വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റതായും എംഎസ്എഫ് വ്യക്തമാക്കി.
Story Highlights: fathima thahiliya against abvp hyderabad university
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here