കളിക്കളം വിട്ട് ‘മിസോ സ്നൈപ്പർ’; വിരമിക്കൽ പ്രഖ്യാപിച്ച് ജെജെ ലാല്‍പെഖുല

കളിക്കളത്തോട് വിടപറഞ്ഞ് ഇന്ത്യന്‍ ഫുട്ബോളിലെ സൂപ്പര്‍താരങ്ങളിലൊരാളായ ജെജെ ലാല്‍പെഖുല. കഴിഞ്ഞ കുറച്ചുനാളുകളായി കളിക്കളത്തിൽ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഈസ്റ്റ് ബംഗാളിന് വേണ്ടിയാണ് ജെജെ ഒടുവില്‍ കളിച്ചത്.(indian footballer jeje lalpekhlua announces retirement)
മിസോറം സ്വദേശിയായ ജെജെ, മിസോ സ്നൈപ്പര്‍ എന്നാണറിയപ്പെട്ടിരുന്നത്. ഇന്ത്യന്‍ ടീമിനൊപ്പം രണ്ട് തവണ സാഫ് കപ്പും രണ്ട് തവണ ഇന്റര്‍കോണ്ടിനന്റല്‍ കപ്പും നേടിയിട്ടുണ്ട്. 2016-ല്‍ ഏഐഎഫ്‌എഫിന്റെ മികച്ച താരത്തിനുള്ള പുരസ്കാരവും ജെജെയ്ക്കായിരുന്നു.
ഇന്ത്യന്‍ ദേശീയ ടീമിനായി 56 മത്സരങ്ങളില്‍ നിന്ന് 23 തവണ ഗോൾ നേടി. മോഹന്‍ ബഗാന്‍, ചെന്നൈയിന്‍ എഫ്സി, ഡെംപോ തുടങ്ങിയ ക്ലബുകളിലും ജെജെ കളിച്ചിട്ടുണ്ട്. ചെന്നൈയിനൊപ്പം രണ്ട് ഐഎസ്‌എല്‍ കിരീടങ്ങള്‍ ജെജെ നേടിയിട്ടുണ്ട്. ബഗാനൊപ്പം ഐ-ലീഗ്, ഫെഡറേഷന്‍ കപ്പ് എന്നിവയും ജെജെ സ്വന്തമാക്കിയിട്ടുണ്ട്.
Story Highlights: indian footballer jeje lalpekhlua announces retirement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here