Advertisement

രാവിലെ എഴുന്നേൽക്കുമ്പോൾ മുഖത്ത് വെള്ളപ്പാടുകൾ കാണും, ശരീരത്തെ 70 ശതമാനവും വെള്ളയായി; മംമ്ത

February 17, 2023
Google News 2 minutes Read

അടുത്തിടെയാണ് തനിക്ക് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് ബാധിച്ച കാര്യം നടി മംമ്ത മോഹന്‍ദാസ് വെളിപ്പെടുത്തിയത്. തന്‍റെ നിറം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ദിവസവും വെയില്‍ കൊള്ളാന്‍ ശ്രദ്ധിക്കുകയാണെന്നും നടി വ്യക്തമാക്കിയിരുന്നു. ഒപ്പം രോഗാവസ്ഥയിലുള്ള ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തിരുന്നു. രോഗത്തെ മറയ്ക്കാനുള്ള ശ്രമത്തിനിടയിൽ താൻ സ്വയം മറയ്ക്കപ്പെട്ടതായും താരം പറഞ്ഞു. ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് രോഗ വിവരം താൻ മാതാപിതാക്കളോട് പറഞ്ഞതെന്നും അവര്‍ക്ക് പെട്ടെന്ന് അത് സഹിക്കാന്‍ കഴിഞ്ഞില്ലെന്നും മംമ്ത കൂട്ടിച്ചേർത്തു.

രോഗം തന്നിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. കഴിഞ്ഞ മൂന്നു മാസങ്ങൾ തനിക്ക് ബുദ്ധിമുട്ടേറിയതായിരുന്നു എന്ന് താരം പറയുന്നു . ഓരോ ദിവസവും വെള്ളയായിക്കൊണ്ടിരിക്കുകയാണെന്നും ശരീരത്തിന്റെ 70 ശതമാനവും വെള്ളയാണെന്നുമാണ് മംമ്ത പറഞ്ഞത്. തനിക്ക് ഇപ്പോൾ ബ്രൗൺ മേക്കപ്പ് ഇടേണ്ട അവസ്ഥയാണെന്നും നടി വ്യക്തമാക്കി . തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചിൽ .

അസുഖം കൂടുതലായതോടെ താൻ അമേരിക്കയിലേക്ക് പോയി, അവിടെ ചെന്നതോടെ താൻ തന്റെ രോഗവിവരം മറന്നു പോയി. മേക്കപ്പ് ചെയ്യാതെ പുറത്ത് പോയി, സ്വാതന്ത്ര്യത്തോടെ ജീവിച്ചു. പക്ഷെ നാട്ടില്‍ വന്ന് പമ്പില്‍ ഇന്ധനം അടിക്കാന്‍ പോയപ്പോള്‍, തന്നെ കണ്ടതും പെട്ടെന്ന് ഒരാള്‍ ചോദിച്ചു ‘അയ്യോ ചേച്ചി നിങ്ങളുടെ കഴുത്തിലും മുഖത്തും ഇത് എന്ത് പറ്റി? വല്ല അപകടം പറ്റിയതാണോ’ എന്ന്. അതോടെ പെട്ടെന്ന് തലയില്‍ പത്ത് കിലോയുടെ ഭാരമായി. അപ്പോഴാണ് ഓര്‍മ്മ വന്നത് മേക്കപ്പിടാതെയാണ് പുറത്ത് വന്നത്. ഇന്ത്യ ഇതാണ് എന്നോട് ചെയ്യുന്നത്. ഇവിടെയുള്ളവര്‍ക്ക് സ്വകാര്യത എന്തെന്ന് അറിയില്ലെന്നും മംമ്ത പറഞ്ഞു.

Read Also: മതിയായ ചികിത്സ നൽകിയാൽ കാൻസറിനെയും അതിജീവിക്കാം; കാൻസർ ദിനത്തിൽ കുറിപ്പുമായി മംമ്ത മോഹൻദാസ്

Story Highlights: Mamta Mohandas About Vitiligo Disease

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here