Advertisement

“ഭാര്യയുടെ പാസ്പോർട്ട് ആപ്ലിക്കേഷൻ ക്ലിയർ ചെയ്യണം”; മുംബൈ പൊലീസിന്റെ പാസ്‌പോർട്ട് വെരിഫിക്കേഷൻ സിസ്റ്റം ഹാക്ക് ചെയ്ത് യുവാവ്

February 17, 2023
Google News 2 minutes Read

മുംബൈ പോലീസിന്റെ പാസ്‌പോർട്ട് വെരിഫിക്കേഷൻ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത യുവാവ് അറസ്റ്റിൽ. ഭാര്യ ഉൾപ്പെടെ മൂന്ന് അപേക്ഷകരുടെ അന്വേഷണ റിപ്പോർട്ടുകൾ ക്ലിയർ ചെയ്തതിന് 27 കാരനായ രാജാ ബാബു ഷായെ യുപിയിലെ ഗാസിയാബാദിൽ നിന്ന് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ടിഎൻഎൻ റിപ്പോർട്ട് അനുസരിച്ച്, ജോലിക്കായി വിദേശത്തേക്ക് പോകാൻ പദ്ധതിയിട്ടിരുന്ന ഭാര്യയെ അമ്പരിപ്പിക്കാൻ വേണ്ടി പ്രതി ആഗ്രഹിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു.

സംശയം തോന്നാതിരിക്കാൻ, സാങ്കേതിക വിദഗ്ദ്ധനായ ഷാ രണ്ട് സ്ത്രീകളുടെ ആപ്ലിക്കേഷൻ കൂടി ക്ലിയർ ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിൽ നോയിഡയിലെ ഒരു ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ഐപി) വിലാസമാണ് പ്രതി ഉപയോഗിച്ചതെന്ന് കണ്ടെത്തി. “ഷായുടെ ഭാര്യ സമർപ്പിച്ച രേഖകൾ ശരിയായിരുന്നു, പ്രശ്‌നമൊന്നുമില്ല. എന്നാൽ എഫ്‌ഐആറിന് ശേഷം ഷായുടെ ഭാര്യയുടെ പാസ്‌പോർട്ട് നിർത്തിവച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.”

പരാതി പ്രകാരം മൂന്ന് പാസ്‌പോർട്ട് അപേക്ഷകൾ ക്ലിയറൻസിനായി കിടക്കുന്നുണ്ടായിരുന്നു. പാസ്‌പോർട്ട് ഫയലുകൾ റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ നിന്ന് സിറ്റി പോലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ചിലേക്ക് അയച്ചു. സ്‌പെഷ്യൽ ബ്രാഞ്ച് ലോക്കൽ പോലീസിനോട് അപേക്ഷകന്റെ റിപ്പോർട്ട് ആവശ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ ഒരു തീരുമാനം എടുത്ത് പാസ്‌പോർട്ട് ഓഫീസിൽ അറിയിക്കുകയും ചെയ്യുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്.

Story Highlights: Man Hacks Mumbai Police’s Passport Verification System To Clear Wife’s Application, Arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here