Advertisement

ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കാനുള്ള ബോധവത്കരണം; വാക്കത്തോൺ സംഘടിപ്പിക്കാൻ ലുലു ഗ്രൂപ്പ്

February 18, 2023
Google News 1 minute Read
lulu walkathon 2023

ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് യുഎഇയിൽ വാക്കത്തോൺ സംഘടിപ്പിക്കുന്നു. ഫെബ്രുവരി പത്തൊമ്പതിന് രാവിലെ ഏഴു മണി മുതൽ ദുബായ്, അൽ ഐൻ എന്നിവിടങ്ങളിൽ വാക്കത്തോൺ നടക്കും. ( lulu walkathon 2023 )

പതിനായിരത്തിലേറെ പേർ കൂട്ട നടത്തത്തിൽ പങ്കെടുക്കുമെന്ന് ലുലു ഗ്രൂപ്പ് അധികൃതർ അറിയിച്ചു. ദുബായ് അൽ സഫ പാർക്ക്, അൽ ഐൻ കുവൈത്താത്ത് ലുലു എന്നിവിടങ്ങളിലാണ് പരിപാടി. സൗജന്യ ആരോഗ്യ പരിശോധനയും, വിവിധ കലാപരിപാടികളും വാക്കത്തോണിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Story Highlights: lulu walkathon 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here