സോംനാഥ ക്ഷേത്രത്തിന് 1.51 കോടി സംഭാവന ചെയ്ത് അംബാനി
ശിവരാത്രിയോടനുബന്ധിച്ച് സോംനാഥ ക്ഷേത്രത്തിന് 1.51 കോടി സംഭാവന ചെയ്ത് റിലയൻസ് ഇൻഡസ്ട്രീസ് എംഡി മുകേഷ് അംബാനിയും മകൻ ആകാശ് അംബാനിയും. ( ambani donates 1.51 crore to somnath temple )
ഇന്ന് രാവിലെയാണ് ഇരുവരും ഗുജറാത്ത് പ്രഭാസ് പതനിൽ സ്ഥിതി ചെയ്യുന്ന സോംനാഥ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ പി.കെ ലഹ്രി, സെക്രട്ടറി യോഗേന്ദ്ര ദേശായി എന്നിവർ ചേർന്നാണ് ക്ഷേത്രത്തിൽ തൊഴാനെത്തിയ അംബാനിമാരെ സ്വീകരിച്ചത്.
ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച മുകേഷ് അംബാനിക്കും മകനും ചന്ദനവും പട്ടും നൽകി ക്ഷേത്രം പൂജാരി ആദരിച്ചു. തുടർന്ന് 1.51 കോടി രൂപയുടെ സംഭാവന ക്ഷേത്രം അധികൃതർക്ക് കൈമാറി.
Story Highlights: ambani donates 1.51 crore to somnath temple
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here